കോവിഡ്: 950 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
text_fieldsദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി വെള്ളിയാഴ്ച മരിച്ചു. 48, 68 വയസ്സുകാരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 324 ആയി. 950 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം രോഗബാധ ഏൽക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇന്നലെ 814 പേർക്കാണ് സമ്പർക്കം മൂലം രോഗം ഉണ്ടായത്.
പുതിയരോഗികളിൽ 136 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 533 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 19242 ആണ്. ഇന്നലെ 11349 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1792416 പേരെ പരിശോധിച്ചപ്പോൾ 188100 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 168534 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1697 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 433 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.