കോവിഡ് ചൂടിനിടയിൽ സംഗീതത്തിെൻറ കുളിർക്കാറ്റ്
text_fieldsകൊറോണ തീർത്ത പ്രയാസങ്ങൾക്ക് സംഗീതത്തിൻെറ കുളിരിനാൽ ആശ്വാസം. ഒറ്റയിരിപ്പിൽ തന്നെ കണ്ടും കേട്ടും തീർക്കാവുന്ന മൊഞ്ചുള്ള പാട്ടുകളും ദൃശ്യങ്ങളും. ഖത്തറിലെ ബിസിനസ് സംരംഭകനായ ഡോ. വി.വി. ഹംസയുടെ 'അൽ ഫുർഖാൻ' വിഡിയോ ആൽബത്തെ ഇങ്ങനെ ചുരുക്കിപ്പറയാം.
ലോകംമുഴുവൻ കോവിഡ്പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. വിവിധ ഭാഗങ്ങളിൽ രോഗംഅതിരില്ലാത്ത ദുരന്തമായി മാറുന്നു. ഏത് തിരക്കുകൾക്കിടയിലും സംഗീതലോകത്തെ അത്രമേൽ പ്രണയിക്കുന്ന ഡോ. വി.വി. ഹംസ പാട്ടുകളിലൂടെ മനുഷ്യർക്ക് സാന്ത്വനമേകുകയാണ്. ദോഹയിലെ അൽ സുൈവദ് ഗ്രൂപ് മാനേജിങ് ഡയറക്ടറായ ഇദ്ദേഹം പാടി അഭിനയിച്ച 'അൽഫുർഖാൻ' ആൽബം ഇതിനകം ഏറെ ശ്രദ്ധനേടി. നിരവധി ബിസിനസ് സംരംഭങ്ങളുെട അമരക്കാരനായ ഈ മലപ്പുറം ജില്ലക്കാരൻെറ സംഗീതഭ്രമം കൂടിയാണ് ആൽബത്തിലൂടെ അനുവാചകരിലേക്കെത്തുന്നത്.
സാങ്കേതിക മികവോടെ ദൃശ്യങ്ങളുടെ സമ്പന്നതയാൽ മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. കോവിഡ് മനുഷ്യരിൽ തീർക്കുന്ന പ്രതിസന്ധിയുടെ ആഴങ്ങൾ വരികളായി ഒഴുകുകയാണിവിടെ. തൊഴിൽ, മാനസിക, ശാരീരിക പ്രശ്നങ്ങൾ, ഗൾഫ്പ്രവാസികളുടെ ദുരിതങ്ങളും പ്രതീക്ഷകളും തുടങ്ങി എല്ലാമേഖലയെയും സമഗ്രമായി വരച്ചിടുകയാണ് ഓരോ ഗാനങ്ങളും. കേരളത്തിലെ പ്രളയവും ദുരിതാശ്വാസപ്രവർത്തനങ്ങളുമടക്കം വിഷയമാണ്.
കോവിഡ്പ്രതിസന്ധിയിൽ നാടണയാൻ നെട്ടോട്ടമോടുന്നവർ, ലോക്ഡൗൺ അങ്ങനെ സമകാലികവിഷയങ്ങളെ താളാത്മകമായി അവതരിപ്പിക്കുകയാണ് ആൽബം. ഇന്ത്യ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതീക്ഷകളും ദൃശ്യങ്ങളാൽ മിന്നിമറയുന്നു. എല്ലാ പ്രയാസങ്ങൾക്കുമൊടുവിൽ ദൈവമെന്ന അഭയമുണ്ടെന്നും അതിനാൽ, പ്രതീക്ഷാമനസ്സുമായി ജീവിതം മുന്നോട്ടൊഴുകണമെന്ന സന്ദേശവുമാണ് 'അൽഫുർഖാൻ'. ബിസിനസിൻെറ വൻതിരക്കുകളിൽ മുഴുകുേമ്പാഴും വി.വി. ഹംസയുടെ മനസ്സ് എന്നും സംഗീതപ്രേമിയുടേതാണ്. ഏത് കലയോടും പെരുത്തിഷ്ടം. കിട്ടുന്ന വേദികളിൽ ഗാനമാലപിച്ച് കൈയടി നേടി.
കലാകാരൻമാരെ സാധ്യമാവുന്ന തരത്തിൽ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വിഷമങ്ങളും മാറാനുള്ള ഒറ്റമൂലിയാണ് സംഗീതമെന്ന് ഹംസ പറയുന്നു.പഴയ പാട്ടുകളുടെ ഈണത്തിൽ ഡോ. വി.വി. ഹംസ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ബാപ്പു വെള്ളിപറമ്പ്, റഫീഖ് പോക്കാക്കി, സുറുമ ലത്തീഫ് അലനല്ലൂർ എന്നിവർ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ദോഹ വേവ്സിൻെറ മുഹമ്മദ് ത്വയിബ് ആണ് ഡയറക്ടർ. ഫിറോസ് എം.കെ (ഡി.ഒ.പി ആൻഡ് എഡിറ്റർ). നിയാസ് അബ്ദുൽ നാസർ (അസോസിയേറ്റ് കാമറ). മൂന്നുമാസത്തെ പ്രയത്നത്തിനൊടുവിൽ കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ആൽബം യു ട്യൂബിലടക്കം നിരവധി പേരാണ് ഇതിനകം കണ്ടത്.
പ്രകാശനചടങ്ങിൽ ഗ്രൂപ് ടെൻ എം.ഡി. ഡോ. അബ്ദുറഹ്മാൻ കരിഞ്ചോല, റൂസിയ ഗ്രൂപ് എം.ഡി. വി.എ. കരീം, അലി ഇൻറർനാഷനൽ ജനറൽ മാനേജർ കെ. മുഹമ്മദ് ഈസ, മീഡിയപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓട്ടോമാക്സ് ട്രേഡിങ് ഡയറക്ടർ ഫൈസൽ റസാഖ്, അൽ സുവൈദ് ജനറൽമാനേജർ നിയാസ് അബ്ദുൽ നാസർ, ഹൈമാക്സ് ഡയറക്ടർ ഇഷ്ഫാക് എന്നിവർ സംസാരിച്ചു.
ഡോ. വി.വി. ഹംസയുടെ ഭാര്യ റൈഹാനത്ത്, സുവൈദ് ഗ്രൂപ്പിൻെറ ഡയറക്ടറാണ്. മൂത്തമകൾ സഹലയും ഭർത്താവ് ഫൈസൽ പി.വിയും ഗ്രൂപ് ഡയറക്ടർമാരായി കൂടെയുണ്ട്. മറ്റ് മക്കളായ ശൈഖ, ഷഫ്ന, ഷാന, ഫാദിയ എന്നിവർ ഖത്തറിൽ വിദ്യാർഥികളാണ്. സല്ല പേരക്കുട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.