ഇന്ത്യക്കാർക്കടക്കം ഖത്തർ എയർവേയ്സിൽ മടങ്ങണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsദോഹ: ആഗസ്റ്റ് 13 മുതൽ ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാരടക്കം ചില രാജ്യക്കാർക്ക് ഖത്തർ എയർവേയ്സ് കോവിഡ് നെഗറ്റീവ് സട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഖത്തർ എയർവേയ്സ് സർവീസ് പുനരാംരംഭിക്കുന്ന മുറക്ക് ഇന്ത്യക്കാർക്കും ഇത് ബാധകമാവും. നിലവിൽ സർവീസ് നടത്തുന്ന ബംഗ്ലാദേശ്, ബ്രസീൽ, ഇറാൻ, ഇറാഖ്, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക് 13 മുതൽ യാത്ര ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സർവീസ് പുനരാംരംഭിക്കുന്ന മുറക്ക് ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും ഇത് നിർബന്ധമാകുമെന്നും കമ്പനി പറയുന്നു.
അതത് രാജ്യങ്ങളിലെ ഖത്തർ എയർവേയ്സ് അംഗീകരിച്ച മെഡിക്കൽ സെൻററുകളിൽ നിന്നുള്ള 72 മണിക്കൂറിനുള്ളിലെ കോവിഡ് ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിൻെറ ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം. ചെക്ക് ഇൻ സമയത്ത് സർട്ടിഫിക്കറ്റിൻെറ കോപ്പി ഖത്തർ എയർവേയ്സിൻെറ വെബ് സൈറ്റിൽ നിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് അസാ ഡയഗ്നോസ്റ്റിക് സെൻറർ, തിരുവനന്തപുരത്ത് ഡി ഡി ആർ സി ടെസ്റ്റ് ലാബ്, കൊച്ചിയിലെ മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് സെൻറർ എന്നീ കേരളത്തിലെ പരിശോധനാകേന്ദ്രങ്ങളാണ് കമ്പനിയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അതേസമയം ചില രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പുതിയ നിബന്ധനയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇത് സംബന്ധിച്ച് വ്യക്തതയില്ല.
പ്രവാസികൾ തിരിച്ചുവരുേമ്പാൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഖത്തറിൽ ഹോം ക്വാറൈൻനും അല്ലെങ്കിൽ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൈൻനുമാണെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നത്. റീ എൻട്രി പെർമിറ്റ് എടുത്ത ഇന്ത്യക്കാർക്കും ഇത്തരത്തിൽ മടങ്ങിയെത്താം. എന്നാൽ ഖത്തർ എയർവേയ്സ് ഇപ്പോൾ ഇന്ത്യക്കാർക്കടക്കം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് തങ്ങൾക്കും വിവരങ്ങൾ വന്നിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
ഇന്ത്യയിൽ ഖത്തർ എയർവേയ്സ് അംഗീകരിച്ച കോവിഡ് പരിശോധനാകേന്ദ്രങ്ങൾ
ബംഗളൂരു – ഐ സി എം ആർ അംഗീകാരമുള്ള എല്ലാ ലാബുകളും
ചെന്നൈ – ഐ സി എം ആർ അംഗീകാരമുള്ള എല്ലാ ലാബുകളും
കൊച്ചി – മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് സെൻറർ
ഗോവ – ഗോവ മെഡിക്കൽ കോളേജ്
ഹൈദരാബാദ് – വിജയ ഡയഗ്നോസ്റ്റിക്
കൊൽക്കത്ത – അപ്പോളോ ആശുപത്രി, മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ലാബ്, സുരക്ഷാ ലാബ്സ്, ഡോ. ലാൽ പാത് ലാബ്സ്
കോഴിക്കോട് – അസാ ഡയഗ്നോസ്റ്റിക് സെൻറർ
നാഗ്പൂർ – ധ്രുവ് പാത്തോളജി ആൻഡ് മോളിക്യൂലാർ ഡയഗ്നോസ്റ്റിക്സ്, സു–വിശ്വാസ് ഡയഗ്നോസ്റ്റിക് ലാബ്
ന്യൂഡൽഹി – ഡോ. ലാൽ പാത് ലാബ്സ്
മുംബൈ – സബർബൻ ഡയഗ്നോസ്റ്റിക്സ്, മെേട്രാപോളിസ് എസ് ആർ എൽ, നാനാവതി ആശുപത്രി
തിരുവനന്തപുരം – ഡി ഡി ആർ സി ടെസ്റ്റ് ലാബ്.
ഇതിന് പുറമേ അമൃത്സർ, അഹ്മദാബാദ് എന്നിവിടങ്ങളിലെ പരിശോധനാകേന്ദ്രങ്ങളുടെ വിവരവും ഖത്തർ എയർവേയ്സ് പുറത്തുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.