Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: രോഗമുക്തർ...

കോവിഡ്​: രോഗമുക്തർ 4281; ഒരു മരണം

text_fields
bookmark_border
കോവിഡ്​: രോഗമുക്തർ 4281;  ഒരു മരണം
cancel

ദോഹ: ഖത്തറിൽ കോവിഡ്​ രോഗമുക്തരുടെ എണ്ണം നാലായിരത്തിനു​ മുകളിൽ. ഞായറാഴ്ച 4281 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. 2981 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 2507 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ.

474 പേർ വിദേശങ്ങളിൽനിന്ന്​ എത്തിയവരാണ്​. ഒരു മരണം ഞായറാഴ്ച സ്ഥിരീകരിച്ചു. 86കാരനാണ്​ മരിച്ചത്​. നിലവിലെ രോഗികളുടെ എണ്ണം 37,630 ആയി. ഇന്നലെ 29,657 പേരെയാണ്​ പരിശോധിച്ചത്​. നിലവിൽ 456 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്​. 61 പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്​. ഐ.സി.യുകളിൽ 97 പേരും ചികിത്സയിലുണ്ട്​. ഏഴു പേർ പുതുതായി പ്രവേശിപ്പിക്ക​പ്പെട്ടതാണ്​.

ഞായറാഴ്​ച 2828 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സിന്‍റെ എണ്ണം 55.89 ലക്ഷം ആയി. 6.11 ലക്ഷം ബൂസ്​റ്റർ ഡോസ്​ വാക്സിനും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid:
News Summary - Covid: New patients 2981
Next Story