കോവിഡ്: പുതിയരോഗികൾ 46; രോഗമുക്തി 186
text_fieldsദോഹ: രാജ്യത്ത് വ്യാഴാഴ്ച 146 പേർക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 78 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 68 പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണ്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 591 ആയി. വ്യാഴാഴ്ച 186 പേരാണ് രോഗമുക്തി നേടിയത്. ആകെ 219985 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ രോഗികൾ 1641 ആണ്. വ്യാഴാഴ്ച 22,466 പേരെയാണ് പരിശോധിച്ചത്.
ആകെ 21,72,413 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,22,217 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. നിലവിൽ 98 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ നാലുപേരെ വ്യാഴാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 50 പേരുമുണ്ട്. ഇതുവരെ ആകെ 31.77 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് നൽകിയത്. വ്യാഴാഴ്ച മാത്രം 32,686 ഡോസ് വാക്സിൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.