കോവിഡ്: പുതിയ രോഗികൾ 158
text_fieldsദോഹ: ബുധനാഴ്ച 200ന് മുകളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം വ്യാഴാഴ്ച വീണ്ടും കുറഞ്ഞു. 158 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നേരത്തേ 225 രോഗികൾ റിപ്പോർട്ട് ചെയ്തത് ആശങ്ക പരത്തിയിരുന്നു. പുതിയ കേസുകളിൽ 114 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 44 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
118 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ ആകെ 223494 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 1810 പേർക്കാണ് രോഗബാധയുള്ളത്. ഇന്നലെ 18306 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 73 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ ഒമ്പതു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 27 പേരുമുണ്ട്.വ്യാഴാഴ്ച 21425 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 37.52 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.