കോവിഡ്: നാടിനെയോർത്ത് വേവലാതി വേണ്ട, ഞങ്ങളുണ്ടെന്ന് അധികൃതർ
text_fieldsദോഹ: കൊടിയത്തൂർ ഏരിയ സർവിസ് ഫോറത്തിെൻറ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി. നാട്ടിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദൂരീകരിക്കാനും നിജസ്ഥിതികൾ വിവരിക്കാനുമായി സൂമിലൂടെയായിരുന്നു പരിപാടി. പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, വാർഡ് അംഗങ്ങളായ ടി.കെ. അബൂബക്കർ മാസ്റ്റർ, ഫസൽ കൊടിയത്തൂർ എന്നിവർ പങ്കെടുത്തു. നിദാൽ അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. ഫോറം ജനറൽ സെക്രട്ടറി അമീൻ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് അബ്ദുൽ അസീസ് പുതിയൊട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീർ അലി റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
പഞ്ചായത്തിൽ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും എല്ലാവരും ചേർന്നുള്ള നിരന്തര പ്രയത്നത്തിലൂടെ കേസുകൾ കുറച്ചുകൊണ്ടു വരുന്നതിന് കാര്യക്ഷമമായി ശ്രമിക്കുന്നതായി പ്രസിഡൻറ് അറിയിച്ചു. പ്രവാസികൾ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല. സർക്കാർ തലത്തിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്.
ജില്ല തലത്തിൽ നോട്ട് മാപ് ചാർട്ടിൽ കൊടിയത്തൂർ മുന്നിലാണ്. കോവിഡ് നിയന്ത്രണവും രോഗീ പരിചരണവും വാർഡ് തലത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്. പഞ്ചായത്തിലെ മെഡിക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്ന ഡോക്ടർ മനുലിെൻറ പ്രവർത്തനങ്ങളെയും ആർ.ആർ.ടി പ്രവർത്തകരെയും പൊലീസ്, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, അധ്യാപകർ അടക്കമുള്ളവരെയും യോഗം അഭിനന്ദിച്ചു. ഫോറത്തിെൻറ നേതൃത്വത്തിൽ നാട്ടിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഡൊമിസിലിയറി സെൻററുകൾക്ക് ആവശ്യമായ സാധനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ തന്നെ പ്രവാസികൾ പഞ്ചായത്തുമായി ബന്ധപ്പെടുകയും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം നൽകുകയുമുണ്ടായി. ആദ്യ പടിയായി ഓക്സി മീറ്ററുകൾ സംഭാവന നൽകി.
ഖത്തർ സർക്കാർ സ്വദേശി വിദേശി പരിഗണയില്ലാതെ നൽകി വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കോവിഡ് കെയർ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരൻ യാസീൻ അബ്ദുല്ല വിശദീകരിച്ചു.
പ്രവാസികൾക്കും കൂടി നിക്ഷേപ അവസരമുള്ള നല്ല പദ്ധതികൾ സമർപ്പിച്ചാൽ പരിഗണിച്ചു വേണ്ട സഹായങ്ങൾ നൽകാമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. കാവിൽ അബ്ദുറഹിമാൻ, ഇ.എ. നാസർ, സി.കെ. റഫീഖ്, ടി.ടി. അബ്ദുല്ലാഹി, ടി.കെ. ഫിൽസർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ബാക്കിർ, ടി. ഫാസില, പി.പി.സി. ഷിഹാബുദ്ദീൻ എന്നിവരെ ഇലക്ഷൻ പ്രവചനമത്സര വിജയികളായും സീനത്ത് മുജീബ്, ആഷിഖ് അലി, പി.പി.സി അബ്ദുൽ സലാം എന്നിവരെ പ്രോത്സാഹന സമ്മാന ജേതാക്കളായും വൈസ് പ്രസിഡൻറ് വി.വി. ഷഫീഖ് പ്രഖ്യാപിച്ചു. സെക്രട്ടറി ഇല്യാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.