കോവിഡ്: പുതിയ ഇളവുകളില്ല; മൂന്നാം ഘട്ടം ആഗസ്റ്റിലും തുടരും
text_fieldsദോഹ: ഖത്തറിലെ മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം. കേവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഓരോ ഘട്ടങ്ങളിലായി ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ. ജൂലൈ ഒമ്പതിനായിരുന്നു മൂന്നാം ഘട്ടം പ്രാബല്യത്തിൽ വന്നത്.
ജൂലൈ 30ന് കൂടുതൽ ഇളവുകളോടെ നാലാം ഘട്ടം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ഈ തീരുമാനമാണ് ആരോഗ്യ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കിയത്. ഇതോടെ, നിലവിൽ തുടരുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ആഗസ്റ്റിലും നിലനിൽക്കും. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം സാമ്പത്തികമായും സാമൂഹികമായും ജീവിതസാഹചര്യം സാധാരണഗതിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം വിശീദികരിച്ചു.
ഇനിയും വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ കുത്തിവെപ്പ് എടുക്കണമെന്നും, സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന് കൂടി ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മാളുകളിലും റസ്റ്റാറൻറുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം ആളുകൾക്ക് പ്രവേശനം നൽകുക, വിവാഹച്ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം 80ആയി വർധിപ്പിച്ചത്, കുട്ടികൾക്ക് സിനിമ തിയറ്ററുകളിലും പ്രവേശനം, ഇൻഡോറിൽ നടക്കുന്ന പരിപാടികളിൽ വാക്സിൻ സ്വീകരിച്ച 15 പേർ ഉൾപ്പെടെ 20 പേരെ പങ്കെടുപ്പിക്കാം, ഔട്ട്ഡോറിലെ ചടങ്ങുകളിൽ വാക്സിൻ സ്വീകരിച്ച 30 പേർ ഉൾപ്പെടെ 40 പേരെ പങ്കെടുപ്പിക്കാം എന്നീ ഇളവുകൾ മൂന്നാം ഘട്ടത്തിലായിരുന്നു പ്രാബല്യത്തിൽ വന്നത്.
കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭ തീരുമാനം
ദോഹ: കോവിഡ് വ്യാപനം തടയുന്നതിനായി നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ട്രാവൽ, എയർ ൈഫ്രറ്റ് ഓഫിസുമായി ബന്ധപ്പെട്ട കരട് നിയമത്തിനും ട്രാവൽ, എയർൈഫ്രറ്റ് ഓഫിസ് പുതുക്കുന്നത് സംബന്ധിച്ച ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ട്രാവൽ ഓഫിസുകൾ, എയർ കാർഗോ ഓഫിസുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായുള്ള ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നോട്ടുവെച്ച കരട് തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ട്രാവൽ, എയർ കാർഗോ മേഖലയിലെ വികസനമാണ് കരട് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.