സർക്കാർ വ്യക്തമാക്കി, പ്രവാസികൾക്കും ക്വാറൻറീൻ ഏഴ് ദിവസം മതി
text_fieldsദോഹ: കേരളത്തിലേക്ക് വരുന്ന വിദേശമലയാളികൾക്കും ഏഴ് ദിവസം ക്വാറൻറീൻ മതിയെന്ന് സംസ്ഥാന സർക്കാർ വ്യക് തമാക്കി. സെപ്റ്റംബർ 22 മുതൽ കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ കൂടുതൽ ഇളവുനൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ച് എത്തുന്നവർക്കും മറ്റിടങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്കും ക്വാറൻറീൻ ഏഴ് ദിവസമാക്കി എന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണോ അതോ വിദേശത്ത് നിന്ന് എത്തുന്നവർക്കും ഇത് ബാധകമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതോടെയാണ് ചീഫ് സെക്രട്ടറി ഇന്നലെ വിശദീകരണ സർക്കുലർ ഇറക്കിയത്. ഏഴ് ദിവസം ക്വാറൻറീൻ എന്നത് എൻ.ആർ.ഐകൾക്കും ബാധകമാണ് എന്നാണ് പുതിയ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് 28 ദിവസമായിരുന്നു കേരളത്തിൽ ക്വാറൻറീൻ കാലാവധി. പിന്നീട് അത് 14 ദിവസമാക്കി ചുരുക്കിയിരുന്നു. ഇതാണ് ഇപ്പോൾ ഏഴ് ദിവസമാക്കിയത്. ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ അവധിയുടെ നെല്ലാരു ഭാഗവും ക്വാറൻറീനിൽ കഴിയേണ്ടിവരുന്നത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഏഴ് ദിവസമായി ചുരുക്കിയത് ഇത്തരത്തിൽ ആശ്വാസമാകും.
ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ്് നടത്തി നെഗറ്റീവ് എന്ന് ഉറപ്പുവരുത്തണം. ശേഷം ഏഴ് ദിവസം കൂടി ക്വാറൻറീനിൽ കഴിയുന്നതാണ് ഉചിതമെന്ന് സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും നിർബന്ധമില്ല. ആരോഗ്യപ്രോട്ടോക്കോളിൽ 14 ദിവസക്വാറൻറീനാണ് അഭികാമ്യമെന്ന് പറയുന്നുണ്ട്. ഏഴ് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്താത്തവർ ഏഴ് ദിവസം കൂടി ക്വാറൻറീനിൽ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.