കോവിഡ് നിയന്ത്രണം: അടച്ചു പൂട്ടിയ സ്ഥാപനങ്ങൾക്ക് ജല, വൈദ്യുതി നിരക്ക് വേണ്ട
text_fieldsദോഹ: കോവിഡ്-19 രോഗികൾ വർധിച്ച സാഹചര്യത്തിൽ നടപ്പാക്കിയ സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഖത്തർ സർക്കാറിെൻറ കൈത്താങ്ങ്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ തീരുമാനമായത്. കോവിഡ് മഹാമാരിയെ തുടർന്ന് സ്വകാര്യ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ നീക്കുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിെൻറ ഭാഗമായാണ് സ്വകാര്യ മേഖലക്ക് ഇളവുകൾ നൽകുന്നത്.
ഇളവുകൾ
•അടച്ചുപൂട്ടിയ സ്ഥാപനങ്ങളെയും മേഖലകളെയും ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള ജല, വൈദ്യുതി നിരക്കിൽനിന്ന് ഒഴിവാക്കും.
•ഖത്തർ ഡെലവപ്മെൻറ് ബാങ്കിെൻറ ദേശീയ ഗാരൻറി േപ്രാഗ്രാം പ്രവർത്തനങ്ങൾ 2021 സെപ്റ്റംബർ അവസാനം വരെ നീട്ടും.
•ദേശീയ ഗാരൻറി േപ്രാഗ്രാമിലെ പലിശ ഇളവ് കാലാവധി ഒരു വർഷംകൂടി ദീർഘിപ്പിച്ച് രണ്ടു വർഷത്തേക്ക് പലിശയില്ലാതെ പദ്ധതി ലഭ്യമാക്കും. കൂടാതെ, രണ്ടു ശതമാനത്തിൽ കൂടാത്ത പലിശനിരക്കിൽ രണ്ടു വർഷംകൊണ്ട് അടച്ചുതീർക്കാനുള്ള സൗകര്യവും നൽകും.
•അടച്ച മേഖലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വേതനത്തിനുള്ള ധനസഹായ പരിതി ഒരു പേഴ്സനൽ കാർഡിന് 15 ദശലക്ഷം റിയാലായി ഉയർത്തും.
•പ്രാദേശിക ബാങ്കുകളുടെ പണലഭ്യതക്ക് ഖത്തർ സെൻട്രൽ ബാങ്കിെൻറ പിന്തുണ ലഭ്യമാക്കും.
കഴിഞ്ഞ ഏപ്രിൽ ഒമ്പതു മുതലാണ് രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ വന്നത്. റസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. മ്യൂസിയങ്ങൾ, ലൈബ്രറികൾ, നഴ്സറികൾ എന്നിവ അടച്ചിട്ടുണ്ട്. എല്ലാ സിനിമ തിയറ്ററുകളും അടച്ചിട്ടുണ്ട്. ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും അടഞ്ഞുകിടക്കുകയാണ്. നിരവധി മലയാളികളടക്കമുള്ള പ്രവാസികളാണ് അടച്ചുപൂട്ടിയ മേഖലകളിൽ പ്രവർത്തിക്കുന്നത്. സർക്കാറിെൻറ സഹായനടപടികൾ ഈ രംഗത്തുള്ളവർക്ക് ഏറെ പ്രയോജനകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.