കോവിഡ്: ഒരാൾ കൂടി മരിച്ചു, ദിനേനയുള്ള രോഗബാധ 500കടന്നു
text_fieldsദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 56 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 272 ആയി. ദിനേനയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 500കടന്നു. ഇന്നെല 509 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 328 പേർക്ക് രോഗമുക്തിയുമുണ്ടായി. 420 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 89 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 12,819 കോവിഡ് രേഗികളാണുള്ളത്.
ഇന്നലെ 10344 പേരെയാണ് പരിശോധിച്ചത്. ആകെ 16,60,175 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,73,206 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,60,115 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1055 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 182 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 159 പേരുമുണ്ട്. ഇതിൽ 18പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
ഇതുവരെ 5,79,338 ഡോസ് കോവിഡ് വാക്സിനാണ് ഖത്തറിൽ നൽകിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടിവരുകയാണ്. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസിെൻറ ബ്രിട്ടൻ വകഭേദം ഖത്തറിലും പടരുകയാണ്.
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണ് ഇത്. പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാനാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. താമസ്സ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കൽ, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കൽ, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകൽ, ഹസ്തദാനം, ആലിംഗനം, ചു ംബനം എന്നിവ ഒഴിവാക്കൽ, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവ കർശനമായി പാലിക്കണം. രാജ്യത്ത് നിലവിലുള്ള കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുകയാണ്.
വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയവ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കുടുംബമല്ലെങ്കിൽ കാറിൽ നാലിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇഹ്തിറാസ് ആപ് മൊബൈലിൽ ഇല്ലാത്തവർക്കെതിരെയും നടപടിയുണ്ട്. കോവിഡ് ചട്ടങ്ങളിൽ ലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടുലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്.
എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. കാറുകളിൽ നാലുൽ കൂടുതൽ പേർ യാത്ര ചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായിട്ടുള്ള പൊലീസ് പട്രോളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പട്രോളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ മാളുകളിലടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.