ഓൺലൈൻ ഡേയുടെ ഓഫ്ലൈൻ കുറിപ്പ്
text_fieldsകാലംതെറ്റിയ ക്രമക്കേടുകൾ കൃത്യമായി വരുന്നതുകൊണ്ട് താളംതെറ്റിയ ജീവിതരീതിയുടെ ഏറ്റവും വലിയ ഇരയാണ് അമ്മമാർ. ഉറക്കമില്ലാത്ത രാത്രികൾ കാരണം വൈകിയുണർന്ന അങ്കലാപ്പുകളില്ല, അടുക്കളയിലേക്കുള്ള ധൃതികൂട്ടലില്ല, ചൂടാറാതെ ടിഫിനിലേക്ക് നിറക്കുന്ന സ്നേഹങ്ങളില്ല, അകലേക്കയക്കുമ്പോഴുള്ള സ്നേഹചുംബനങ്ങളും കരുതലുമില്ല,അരങ്ങൊഴിഞ്ഞ വീട്ടിലേക്ക് നോക്കി സമാധാനത്തിെൻറ നെടുവീർപ്പുകളില്ല, പാസ്വേഡിനെയും ഒപ്പം മക്കളെയും ഓൺലൈൻ ക്ലാസിൽ കയറ്റിവിട്ട് സ്വസ്ഥമാവേ, വീണ്ടും അടുത്ത ക്ലാസിനെത്തേടിയുള്ള അലച്ചിലുകൾ...വാട്സ്ആപ്പിൽ ഫേസ്ബുക്കിൽ തെളിയുന്ന നല്ലതെല്ലാം ഷെയർ ചെയ്തിടേണം, ഇടക്ക് ഇമോഷൻസ് ഇമോജിയിലാക്കി ഒതുക്കണം.
വൃത്തിയാക്കിവെച്ചു വീടിനെ നോക്കി തൃപ്തിയോടെ സോഫയിലേക്കുള്ളയിരുത്തങ്ങളില്ല. അടുക്കളയിൽ ഭക്ഷണമൊരുക്കി വൃത്തിയാക്കി വരുമ്പോഴുള്ള സമാധാനം എവിടെയോ നഷ്ടപ്പെട്ടോ?നേരംകെട്ടനേരത്തും ആരു വിളിച്ചാലും മിണ്ടലും സങ്കടങ്ങൾ കൈമാറലും ജോറ്, തട്ടിവിരിച്ചിട്ടും കിടക്കയിലെ ചുളിവുകൾ അതുപോലെ നിൽക്കുന്നു. അലക്കിമടക്കിയതും ഒതുക്കിയതും വെറുതെയെന്നു വിളിച്ചോതുന്ന വൈകുന്നേരങ്ങൾ. വിളമ്പിയതും വിളമ്പാത്തതും തികയാതെയായോ എന്നൊരു തോന്നൽ, കഴുകിത്തീരാത്ത പാത്രങ്ങളും ശബ്്ദംകൊണ്ട് അസ്വസ്ഥമായ ഇടവേളകളില്ലാത്ത പകലുകളും രാത്രികളും.
24 മണിക്കൂറിൽ ഞാൻ എവിടെയെന്ന ചോദ്യത്തിന് എല്ലാർക്കുമുണ്ട് ഉത്തരം. പേക്ഷ അവളുടെ ചോദ്യത്തിന് മറുപടിയില്ല, ഉറങ്ങാൻ കണ്ണടച്ചപ്പോൾ ഓർമവന്ന വെള്ളത്തിലിടാൻ മറന്ന കടലയെ തട്ടിമാറ്റി, ആറിയിടാൻ മറന്ന അലക്കുമെഷീനിലെ തുണികളെപ്പോലെ അവൾ ചുരുണ്ടുകിടന്നുറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.