കോവിഡ്: രോഗികൾ 447; മരണം രണ്ട്
text_fieldsദോഹ: ഖത്തറിൽ വ്യാഴാഴ്ച കോവിഡ് കേസുകൾ 447ലേക്ക് കുറഞ്ഞെങ്കിലും രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. 64ഉം, 69ഉം വയസ്സുകാരാണ് മരിച്ചത്. ഇതോടെ രാജ്യക്കെ ആകെ കോവിഡ് മരണം 660ൽ എത്തി.
പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 383പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. 64 പേർ വിദേശങ്ങളിൽനിന്നും മടങ്ങിയെത്തിയവരാണ്. 1182 പേർ രോഗമുക്തരായി. 6598 പേർ നിലവിൽ രോഗബാധിതരായുണ്ട്. 24 മണിക്കൂറിനിടെ 24,855 പേർ പരിശോധനക്ക് വിധേയരായി. തീവ്രപരിചരണവിഭാഗത്തിൽ 34 പേർ ചികിത്സയിലുണ്ട്. ആശുപത്രികളിൽ 44 പേരും ചികിത്സയിലുണ്ട്. ആറുപേരെയാണ് കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച 18,431 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 61.61 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്. 10.97 ലക്ഷം ബൂസ്റ്റർ ഡോസും കുത്തിവെച്ചു.
കോവിഡ് ചട്ട ലംഘനം: 399 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് 399 പേർക്കെതിരെ വ്യാഴാഴ്ച നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിനാണ് 388 പേർക്കെതിരെ നടപടി. 11 പേർക്കെതിരെ ഇഹ്തിറാസ് ഇൻസ്റ്റാൾ ചെയ്യാത്തതിനും നടപടി സ്വീകരിച്ചു.
പൊതുസ്ഥലത്ത് നിബന്ധനകളോടെ മാസ്കിൽ ഇളവുണ്ടെങ്കിലും ഇൻഡോറിലും മാളുകളിലും മറ്റുമായി മാസ്ക് അണിയൽ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.