കോവിഡ് രോഗികൾ കുറയുന്നു: നിയന്ത്രണങ്ങൾ പിൻവലിക്കുന്നു
text_fieldsദോഹ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിെൻറ ആദ്യഘട്ടം മേയ് 28 മുതലാണ് നിലവിൽ വരുക. മൂന്ന് ആഴ്ചകൾ നീളുന്ന നാല് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ നീക്കുക. ആദ്യഘട്ടത്തിൽ വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകളാണ് നൽകുന്നത്. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂൈല ഒമ്പതു മുതലും നാലാം ഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.
പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ കോവിഡ് 19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് ഭിന്നമായി ഇത്തവണ കോവിഡ് വാക്സിൻ പ്രയോഗത്തിൽ വന്നിരിക്കുന്നുവെന്നും ഇതിനാൽ വാക്സിൻ എടുത്തവർക്ക് കോവിഡ് നിയന്ത്രണങ്ങൾ കൂടുതലായി ഒഴിവാക്കുകയാണ് െചയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. ഇതിനാൽ, എല്ലാവിധ പ്രതിരോധമാർഗങ്ങളും ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ദിനേനയുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഞായറാഴ്ച 389 പുതിയ രോഗികൾ മാത്രമാണ് ഉള്ളത്. എന്നാൽ 1063 പേർ രോഗമുക്തി േനടി.
നിയന്ത്രണങ്ങളിലെ ഇളവ് ഇങ്ങനെ
പൊതുഗതാഗതം: കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗതമേഖലക്ക് 30 ശതമാനം ശേഷിയോടെ പ്രവര്ത്തിക്കാം. വെള്ളിയും ശനിയും കൂടി പ്രവർത്തനം പുനരാരംഭിക്കാം.
ഒത്തുചേരൽ
അടച്ചിട്ട സ്ഥലങ്ങളിൽ വാക്സിൻ സ്വീകരിച്ച അഞ്ചു പേർക്ക് ഒത്തുകൂടാം. തുറന്ന സ്ഥലങ്ങളിൽ 10 പേർക്കും. ഇതല്ലാത്ത പരമാവധി അഞ്ചു പേർക്ക് മാത്രേമ പുറത്ത് ഒത്തുകൂടാൻ അനുമതിയുണ്ടാകൂ.
പള്ളികൾ
പള്ളികൾ നിലവിലുള്ളതുപോലെ പ്രവർത്തിക്കും. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. ടോയിലറ്റുകൾ അടച്ചിടും.
തൊഴിലിടങ്ങൾ
50 ശതമാനം ശേഷിയിൽ തൊഴിൽ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം. ആകെ ജീവനക്കാരിൽ പകുതി പേർക്കും ജോലിെക്കത്താം. ബിസിനസ് യോഗങ്ങൾ വാക്സിൻ സ്വീകരിച്ച 15 പേരെ െവച്ച് ചേരാം.
റസ്റ്റാറൻറുകൾ
30 ശതമാനം ശേഷിയിൽ റസ്റ്റാറൻറുകൾക്ക് പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള റസ്റ്റാറൻറുകൾ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അകത്തിരുത്തി ഭക്ഷണം നൽകാം. എന്നാൽ, ഇത് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും.
ജിം, സ്പാ
ഹെൽത്, ഫിറ്റ്നസ് ക്ലബുകൾ, സ്പാ എന്നിവക്ക് 30 ശതമാനം ശേഷിയിൽ വാക്സിൻ എടുത്ത ഉപഭോക്താക്കൾക്കുമാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം. ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്.
ബാർബർ ഷോപ്പുകൾ, സലൂണുകൾ
വാക്സിൻ സ്വീകരിച്ചവർക്കുമാത്രം പ്രവേശനം നൽകി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ബാർബർ ഷോപ് ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണം.
പാർക്കുകൾ, ബീച്ചുകൾ
അഞ്ച് ആളുകളുള്ള ചെറിയ ഗ്രൂപ്പുകൾക്കും ഒരേ കുടുംബത്തിൽനിന്നുള്ളവർക്കും പ്രവേശനം. 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
സിനിമ തിയറ്റർ
തിയറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. എന്നാൽ, പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കു മാത്രം. 16 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം.
സൂഖുകൾ
സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. ആഴ്ചയിൽ ഏഴു ദിവസവും 30 ശതമാനം ശേഷിയിൽ ആയിരിക്കണം ഇത്. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല.
സ്കൂളുകൾ
ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് പഠനസമ്പ്രദായം 30 ശതമാനം ശേഷിയിൽ തുടങ്ങാം.
ഡ്രൈവിങ് സ്കൂളുകൾ
30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും വാക്സിൻ എടുത്തവർ ആകണം. ക്ലാസുകൾ നൽകാൻ വാക്സിൻ എടുത്ത ജീവനക്കാർ മാത്രമേ പാടുള്ളൂ.
ഹോൾസെയിൽ മാർക്കറ്റുകൾ
30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല.
ക്ലീനിങ് സ്ഥാപനങ്ങൾ
ഇത്തരം സ്ഥാപനങ്ങൾക്കും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിൻ എടുത്ത ജീവനക്കാർക്ക് ഒന്നിലധികം വീടുകളിൽ എത്തി സേവനം നൽകാനാകും.
ഔട്ട്ഡോർ സ്വിമ്മിങ് പൂൾ
30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്ക് 20 ശതമാനം പ്രവേശനം നൽകാം.
കായിക പരിശീലനം, കായികപ്രവർത്തനങ്ങൾ
ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരമുള്ള പ്രാദേശിക അന്തർദേശീയ കായികേമളകൾക്കായി മുന്നൊരുക്ക പരിശീലനങ്ങൾ നടത്താം. വാക്സിൻ സ്വീകരിച്ച 10 പേർക്ക് ഔട്ട്ഡോറിലും ഇൻഡോറിൽ അഞ്ചു പേർക്കും പരിശീലനം നടത്താം.ടൂർണമെൻറുകളിൽ വാക്സിൻ സ്വീകരിച്ച 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. അടച്ചിട്ട കേന്ദ്രങ്ങളിൽ ആരാധകരെ അനുവദിക്കില്ല.
പ്രദർശനങ്ങൾ
പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, മറ്റ് ഇവൻറുകൾ എന്നിവ നീട്ടിവെക്കണം.
ലൈബ്രറികൾ
ലൈബ്രറികൾ, മ്യൂസിയങ്ങൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
ഷോപ്പിങ് സെൻററുകൾ
30 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാം. ഫുഡ്കോർട്ടുകൾ അടച്ചിടണം. പാർസൽ, ഡെലിവറി എന്നിവ അനുവദിക്കും. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല.
കല്യാണം
കല്ല്യാണ ചടങ്ങുകൾ നടത്താൻ അനുമതിയില്ല.
വാടക ബോട്ടുകൾ
ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം വാടകബോട്ടുകൾ, വിനോദസഞ്ചാര യാനങ്ങൾ, ഉല്ലാസനൗകകൾ എന്നിവ ഉപയോഗിക്കാം. മറ്റുള്ളവർക്ക് ഈ സേവനം നൽകുന്നതിലുള്ള നിരോധം തുടരും.
വ്യക്തിഗത ബോട്ടുകൾ പരമാവധി 10 പേർക്ക് ഉപയോഗിക്കാം. വാക്സിൻ എടുക്കാത്ത നാലു പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ബോട്ടിലെ എല്ലാ ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തവരാകണം.
കോവിഡ് ചട്ടങ്ങൾ പാലിച്ച് ദോഹയിലെ കടയിൽ എത്തിയവർ. രോഗികൾ കുറഞ്ഞുവരുന്നതിനാൽ മേയ് 28 മുതൽ ഖത്തറിൽ നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ്. എന്നാൽ, മാസ്ക് ധരിക്കൽ അടക്കമുള്ള എല്ലാ പ്രതിരോധമാർഗങ്ങളും കർശനമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.