കോവിഡ്കാലം: വീടുകളിലെ അപകടങ്ങൾ കരുതിയിരിക്കാം
text_fieldsദോഹ: കോവിഡ് ആയതിനാൽ കൂടുതൽ സമയം വീടുകളിൽ തന്നെ കഴിച്ചുകൂ ട്ടേണ്ട അവസ്ഥയിലാണ്. ഇതിനാൽ വീടുകളിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ സംബന്ധിച്ച് ഏറെ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. അന്തരീക്ഷ താപനില വർധിച്ച സാഹചര്യത്തിൽ കുട്ടികളിലുണ്ടാകുന്ന വേനൽക്കാല രോഗങ്ങളും ഏറെ ശ്രദ്ധിക്കണമെന്ന് ൈപ്രമറി ഹെൽത്ത്കെയർ കോർപറേഷനും മുന്നറിയിപ്പ് നൽകി. മുതിർന്നവരുടെ അശ്രദ്ധയാണ് കുട്ടികളിലെ അപകടങ്ങൾക്ക് പ്രധാന കാരണം.വാതക ചോർച്ച, വൈദ്യുതി ഉപകരണങ്ങൾ, വിഷബാധ, റൂമുകളിൽ കുടുങ്ങുക, മരുന്നുകളിൽ നിന്നുള്ള വിഷബാധ, ഉയർന്ന സ് ഥലങ്ങളിൽ നിന്നും താഴെ പതിക്കുക തുടങ്ങിയ അപകടങ്ങളാണ് വീടുകളിൽ പതിയിരിക്കുന്നത്.
ഈ സാഹചര്യങ്ങളിൽ കുട്ടികൾക്ക് കൈയെത്തും ദൂരത്ത് ഇത്തരം അപകടമുണ്ടാക്കുന്ന വസ്തുക്കൾ വെക്കാതിരിക്കുക എന്നതാണ് മികച്ച പ്രതിരോധമാർഗം. കുട്ടികൾക്ക് അപകടങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങളും ബോധവത്കരണവും നൽകുകയും ചെയ്യണം. അണുനാശിനി, വിഷപദാർഥങ്ങൾ, ക്ലീനിങ് പദാർഥങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ലഭിക്കാത്ത വിധത്തിൽ പൂട്ടിവെക്കണം. കുട്ടികൾ ഒറ്റക്കാകുന്ന സാഹചര്യത്തിൽ ഗ്യാസ് അടുപ്പുകൾ ലോക്ക് ചെയ്യാൻ മറക്കാതിരിക്കുക. വീടിനകത്ത് വെച്ച് കുട്ടികൾക്ക് തീ പൊള്ളലേൽക്കാതിരിക്കുന്നതിനാവശ്യമായ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനങ്ങളോടാവശ്യപ്പെട്ടു.
ചൂടുള്ളതും തിളച്ചതുമായ ഭക്ഷണ-പാനീയങ്ങൾ കുട്ടികൾക്കടുത്ത് നിന്നും മാറ്റി വെക്കുക, തീ ഉള്ള ഭാഗങ്ങളിലേക്ക് കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുകയും സൂക്ഷിക്കുകയും ചെയ്യുക, വൈദ്യുത ഉപകരണങ്ങൾ കുട്ടികൾക്ക് കൈയെത്തും അകലത്ത് നിന്ന് മാറ്റിവെക്കുക തുടങ്ങിയവ പാലിക്കണം. കുട്ടികൾക്കേൽക്കാവുന്ന തീപൊള്ളലുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധയുള്ളവരാകണം. പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ അഗ്നിബാധ പോലെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം. ഉയർന്ന ചൂടുള്ള സാഹചര്യം അഗ്നിബാധക്ക് കാരണമാകും.
നേരത്തേ, വേനൽക്കാലത്ത് അഗ്നിബാധയുായി ബന്ധപ്പെട്ട സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് വിഭാഗം പുറത്തിറക്കിയിരുന്നു. അഗ്നിബാധയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോഗശേഷം പാചക വാതക സിലിണ്ടർ ഓഫ് ചെയ്യുക, എല്ലാ വൈദ്യുതോപകരണങ്ങളും ഉപയോഗശേഷം ഓഫ് ചെയ്യുക, കൂടുതൽ സമയത്തേക്ക് വീട്ടിൽനിന്നും പുറത്തു പോകുകയാണെങ്കിൽ വാതിലുകളും ജാലകങ്ങളും അടച്ചിടണമെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിക്കുന്നു.
വേനൽക്കാല രോഗങ്ങൾക്ക് സാധ്യത
വേനലിൽ ചൂട് കൂടുമ്പോൾ കുട്ടികളിൽ കണ്ടുവരുന്ന പ്രധാന രോഗാവസ്ഥകളിലൊന്നാണ് കുടലിലെ അണുബാധ. അധികവും രക്ഷിതാക്കളിൽനിന്നാണ് കുട്ടികളിലേക്ക് രോഗം പകരുന്നത്. വൈറൽ, ബാക്ടീരിയൽ, പാരസൈറ്റിക് എന്നിവ വഴി രോഗം പകരാം. പ്രധാനമായും അതിസാരം, വയറുവേദന, ചർദ്ദി, ഉയർന്ന പനി എന്നിവയാണ് ലക്ഷണങ്ങൾ.
ആരോഗ്യ സേവന കേന്ദ്രങ്ങളിലെത്താതെ തന്നെ രോഗങ്ങൾക്ക് ശമനം കണ്ടെത്താം. കുട്ടികളിലെ നിർജലീകരണം ഒഴിവാക്കാൻ കുട്ടികളെ കൊണ്ട് ധാരാളം വെള്ളം കുടിപ്പിക്കണം. ജലമടങ്ങിയ ഭക്ഷണപദാർഥങ്ങൾ നൽകുകയും വേണം. അതേസമയം, വയറിളക്കം നിൽക്കുന്നത് വരെ കട്ടിയേറിയ ഭക്ഷണങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. രോഗം അധികമാകുകയാണെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരമുള്ള ആൻറിബയോട്ടിക്കുകൾ നൽകാം. കുട്ടികളിലെ നിർജലീകരണാവസ്ഥ മൂർഛിക്കുകയാണെങ്കിൽ അടിയന്തരമായി ഡോക്ടറെ കാണിക്കണം.
നിർജലീകരണത്തിൻെറ ഏറ്റവും കടുത്ത അവസ്ഥയിൽ കുട്ടികൾക്ക് പക്ഷാഘാതം സംഭവിക്കാനിടയുണ്ട്. ഈ അവസ്ഥയിൽ കുട്ടികളിലെ ശരീരോഷ്മാവ് 40.5 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൂടുതൽ നേരം വെയിൽ കൊള്ളുന്നതാണ് സൺസ് േട്രാക്കിൻെറ പ്രധാന കാരണം. അല്ലെങ്കിൽ ശീതീകരണ സംവിധാനങ്ങളില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ കൊണ്ട് പോകുന്നതിനാലും ഇത് സംഭവിക്കാം.
കുട്ടികളെ വെയിലത്ത് നിന്നും മാറ്റിനിർത്തുന്നതിലൂടെയും തണുപ്പുള്ള ഭാഗങ്ങളിൽ കുട്ടികളെ നിർത്തുകയും ചെയ്യുന്നതിലൂടെ ഈ അവസ്ഥ ഒഴിവാക്കാം. അതോടൊപ്പം ഇടവിട്ട് കുട്ടികളോട് ശുദ്ധജലം കുടിക്കാൻ േപ്രാത്സാഹിപ്പിക്കുകയും ഇളം കളറുകളിലുള്ള വസ്ത്രം ധരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.കുട്ടികൾക്ക് ക്ഷീണം അനുഭവപ്പെടുന്ന സമയങ്ങളിൽ കൂടുതൽ വിശ്രമം അനുവദിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
ചുറ്റുപാടുകളിലെ ചില പദാർഥങ്ങളോടോ അവസ്ഥയോടോ ശരീരത്തിൻെറ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിത പ്രതികരണം മൂലമാണ് അലർജി ഉണ്ടാകുന്നത്. ചൂട് കാലത്ത് ആസ്തമയുള്ള കുട്ടികൾ വീടുകളിലുണ്ടെങ്കിൽ പുകവലി പോലെയുള്ള ശീലങ്ങൾ ഉപേക്ഷിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.
കടുത്ത വാസനയുള്ള സുഗന്ധ ദ്രവ്യങ്ങളോ അണുനശീകരണ വസ്തുക്കളോ എയർഫ്രഷ്ണർ പോലെയുള്ളവയോ ഉണ്ടെങ്കിൽ അതും ഒഴിവാക്കണം. കുട്ടികളില്ലാത്ത സമയങ്ങളിൽ ക്ലീനിങ്, അണുനശീകരണം പോലെയുള്ളവ നടത്തുക.
കുട്ടികളിലെ ശരീര താപനില കുറക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നതാണ് നീന്തൽ. എന്നാൽ രക്ഷിതാക്കളുടെയും പ്രത്യേക പരിശീലകരുടെയും സാന്നിധ്യത്തിലാണ് കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കേണ്ടതും നീന്താൻ വിടേണ്ടതും.
ലോകത്ത് കുട്ടികളിലെ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് മുങ്ങിമരണമാണ്. വീടുകളിലെയും കോമ്പൗണ്ടുകളിലെയും നീന്തൽ കുളങ്ങളിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ തുറന്നു കൊടുക്കരുത്. എപ്പോഴും കുട്ടികൾക്ക് ലൈഫ് ജാക്കറ്റ് ധരിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.