Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒരു മരണം കൂടി;...

ഒരു മരണം കൂടി; പ്രവാസികളിലെ രോഗബാധ കൂടുന്നു

text_fields
bookmark_border
ഒരു മരണം കൂടി; പ്രവാസികളിലെ രോഗബാധ കൂടുന്നു
cancel

ദോഹ: രാജ്യത്ത് കോവിഡ്–19 രോഗം ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞതോടെ ആകെ മരണം 13 ആയി. നേരത്തേ ഒരു സ്വദേശിയും 11 പ്രവാസികളുമാണ്​ കോവിഡ്​ ബാധിച്ച്​ മരണ​െപ്പട്ടിരുന്നതെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പ്രവാസി തൊഴിലാളികളിലാണ് പുതിയ കേസുകളിലധികവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക്​ രോഗബാധയുണ്ടായതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിലായുള്ള ഓരോ സംഘം തൊഴിലാളികൾക്കാണ് പുതുതായി രോഗബാധ. കോവിഡ്–19 പോസിറ്റീവായ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തിയത് വഴി സ്വദേശികൾക്കും രോഗബാധയുണ്ടാവുന്നു. പുതിയ രോഗികളെയെല്ലാം സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിച്ചു. ഇന്നലെ മരണപ്പെട്ട 52കാരനായ പ്രവാസിക്ക് ദീർഘകാലമായി മറ്റ്​ രോഗങ്ങളുമുണ്ടായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പരേത​​െൻറ കുടുംബത്തി​െൻറ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ്–19​െൻറ സാമൂഹ്യ വ്യാപനം അറിയുന്നതിന് കമ്മ്യൂണിറ്റി സർവേക്ക് മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി വിവിധ ഹെൽത്ത് സ​െൻററുകളിലായി സംഘടിപ്പിച്ച ൈഡ്രവ് ത്രൂ കോവിഡ്–19 പരിശോധനയിൽ 2500 പേർ പങ്കെടുത്തു. 

വരും ദിവസങ്ങളിലും ൈഡ്രവ് ത്രൂ കോവിഡ്–19 പരിശോധന നടക്കും. മന്ത്രാലയത്തി​െൻറ ക്ഷണം ലഭിച്ചവർ അതത് ഹെൽത്ത് സ​െൻററുകളിലെത്തി പരിശോധനക്ക് വിധേയമാകണം. കോവിഡ്–19 ബാധയുടെ ഏറ്റവും ഉയർന്ന ഘട്ടമാണിതെന്നും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനു മുമ്പായി വീണ്ടും വർധനവിന് സാധ്യതയുണ്ട്​. രോഗികളുമായി സമ്പർക്കം പുലർത്തിയവരെന്ന് സ്​ഥിരീകരിക്കപ്പെട്ടവരിലും വിവിധ സ്​ഥലങ്ങളിലായി ആളുകളിൽ ക്രമരഹിതമായും മന്ത്രാലയം പരിശോധന നടത്തിവരികയാണ്​. ശനിയാഴ്​ച 1130 പേർക്കുകൂടി കോവിഡ്​ രോഗം സ്​ ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ ചികിൽസയിലുള്ളവർ 18819പേരാണ്​. ശനിയാഴ്​ച 129 പേർക്കുകൂടി രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ഇതോടെ ആകെ രോഗം ഭേദമായവർ 2449ആയി. ആകെ 124554 പേരെ പരിശോധിച്ചപ്പോൾ 21331പേരിലാണ്​ ​ൈവറസ്​ ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. അനിവാര്യമായ കാരണങ്ങളില്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും പുറത്തിറങ്ങുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മാസ്​ക് ധരിക്കണമെന്നും സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarpravasigulf news
News Summary - covid-pravasi-qatar-gulf news
Next Story