കോവിഡ് പ്രതിരോധം: ഖത്തറിന് ലോകാരോഗ്യസംഘടനയുടെ പ്രശംസ
text_fieldsദോഹ: കോവിഡ് പ്രതിരോധം ശക്തമായി നടപ്പാക്കാന്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങൾക്കും അര്‍പ്പണബോധത്തിനും പ്രതിബദ്ധതക്കും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനത്തിെൻറ പ്രശംസ. '10 മില്യന്‍ ഡോളറിനൊപ്പം'എന്ന ലോകാരോഗ്യ സംഘടനയുടെ 13ാമത് പൊതുപരിപാടിയുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെൻറ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഈ കരാറില്‍ ഒപ്പുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്കുവാരിയോടുംഖത്തര് ഫണ്ട് ഫോര്‍ ഡവലപ്മെൻറ് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരിയോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യമെന്നാല്‍ അടിസ്ഥാന മനുഷ്യാവകാശവും സാമൂഹികവും സാമ്പത്തികവും രാഷ്്ട്രീയവുമായ സ്ഥിരതയുടെ അടിത്തറയുമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും ദുര്‍ബലരായവരെ സേവിക്കുന്നതിനും ലോകാരോഗ്യ സംഘടനയെ പിന്തുണച്ചതിന് അദ്ദേഹം ഖത്തറിന് നന്ദി അറിയിച്ചു. ഇതുസംബന്ധിച്ച ഓൺലൈൻ യോഗത്തിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനവും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍കുവാരിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.