കോവിഡ്: പുതിയ രോഗികൾ 160, രോഗമുക്തർ 229
text_fieldsദോഹ: ഖത്തറിൽ തിങ്കളാഴ്ച 160 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 229 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.
നിലവിലുള്ള ആകെ രോഗികൾ 2161 ആണ്. 10088 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1171929 പേരെ പരിശോധിച്ചപ്പോൾ 141121 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്.
ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 241 ആയി. ആകെ 138719 പേർക്കാണ് രോഗമുക്തിയുണ്ടായത്. 249 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.ഇതിൽ 25 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 21 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.