കോവിഡ്: ജി.സി.സിയിൽ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിൽ
text_fieldsദോഹ: ജി.സി.സി രാജ്യങ്ങളിൽ കോവിഡ്–19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). കോവിഡ്–19 മഹാമാരി കാരണം ആഗോള തലത്തിൽ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സാമ്പത്തിക മുന്നേറ്റത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ വേൾഡ് ഇകണോമിക് ഔട്ട്ലുക്കിൻറ പുതിയ പതിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.കോവിഡ്–19 കാരണം ഖത്തറിെൻറ സമ്പദ് വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് വരാനിടയുണ്ട്. എന്നാൽ, മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായിരിക്കും.
ഖത്തർ സമ്പദ്വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് ഉണ്ടാകാനിടയുണ്ടെന്നും എന്നാൽ ഏപ്രിൽ മാസത്തിൽ ഇത് 4.3 ശതമാനമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ബഹ്റൈൻ സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.അന്താരാഷ്ട്ര വളർച്ച 4.4 ശതമാനം മുരടിപ്പിക്കാൻ ഇതിടയാക്കും. കോവിഡ് കാരണം വളർന്നു വരുന്ന നിരവധി വിപണികൾക്കാണ് ക്ഷീണം സംഭവിച്ചത്. കോവിഡ്–19 പ്രതിസന്ധിയും എണ്ണ വിലയിലുണ്ടായ വലിയ ഇടിവുമാണ് സമ്പന്നമായ ഗൾഫ് സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമായത്. ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ അടുത്ത വർഷത്തോടെ സാമ്പത്തിക വളർച്ചയിലേക്ക് തിരികെയെത്തും.
സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട പൂർവ പ്രവചനങ്ങൾ അന്താരാഷ്ട്ര നാണയനിധി പരിഷ്കരിക്കുകയും ചെയ്തു. 85 ശതമാനം രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ച പൂജ്യം ശതമാനമായിരിക്കും.ആഗോളതലത്തിൽ ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെയും സാമ്പത്തിക, ധനകാര്യ വ്യവസ്ഥകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.