കോവിഡ് ദുരിതാശ്വാസം: മികച്ച സംഘടനകൾക്കും വ്യക്തികൾക്കും പുരസ്കാരവുമായി മീഡിയവൺ
text_fieldsദോഹ: ഖത്തറില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മീഡിയവണ്‍ ടി.വി ബ്രേവ് ഹാര്‍ട്ട്സ് പുരസ്കാരങ്ങള്‍ നൽകുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തര്‍ ആസ്ഥാനമായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുമായി സഹകരിച്ചാണിത്. കോവിഡ് കാലത്ത് പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും വിവിധ തരത്തിലുള്ള സഹായങ്ങളെത്തിച്ച, േസവനപ്രവർത്തനങ്ങൾ നടത്തിയ സംഘടനകളെയും വ്യക്തികളെയും മറ്റുള്ളവർക്ക് പുരസ്കാരത്തിനായി നിർദേശിക്കാം. ഇന്ത്യക്കാരെ മാത്രമല്ല മറ്റ് രാജ്യക്കാരെയും നിർദേശിക്കാം. ഇതിൽനിന്ന് വിദഗ്ധരടങ്ങിയ ജൂറിയാണ് േജതാക്കളെ തിരഞ്ഞെടുക്കുക. മൊത്തം 15 അവാര്‍ഡുകളാണ് ഖത്തറിൽ നല്‍കുന്നത്.
പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. braveheartsqatar@gmail.com എന്ന വിലാസത്തിലാണ് നാമനിർദേശങ്ങൾ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു സംഘടനയെയും വ്യക്തിയെയും നിർദേശിക്കാം. കോവിഡ് കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ ചെറിയ വിവരണത്തിനൊപ്പം വിഡിയോയോ ഫോട്ടോകളോ ഉണ്ടെങ്കില്‍ അവ കൂടി നൽകണം. അയക്കുന്നയാളുടെ ഖത്തര്‍ ഐ.ഡിയുള്‍പ്പെടെ പേര് വിവരങ്ങള്‍ ചേര്‍ക്കണം. ഖത്തറിലുള്ളവര്‍ക്ക് മാത്രമേ നിർദേശങ്ങൾ നല്‍കാന്‍ പാടുള്ളൂ. ഈ മാസം 20 വരെയാണ് നാമനിർദേശങ്ങൾ നൽകാനാവുക. നവംബര്‍ 27ന് മീഡിയവണ്‍ ടി.വിയിലൂടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. കേരളത്തിലെ ഭരണ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദോഹയില്‍ ഒരുക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
വാർത്തസമ്മേളനത്തിൽ ഗൾഫ് മാധ്യമം –മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ബ്രേവ്ഹാര്‍ട്ട്സിെൻറ മുഖ്യ പ്രായോജകരായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറി സി.ഇ.ഒ ഡോ. സി.കെ. നൗഷാദ്, ബ്യൂറോ ഇന്‍ ചാര്‍ജ് പി.സി. സൈഫുദ്ദീന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, ഇവൻറ് ഓര്‍ഗനൈസര്‍ സക്കീര്‍ ഹുസൈന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.