കോവിഡ്: ഖത്തറിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടി
text_fieldsദോഹ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ സാമൂഹികഅകലം പാലിക്കാത്തവർെക്കതിെരയും പൊലീസ് നടപടി. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന് 14 പേർക്കെതിരെയാണ് വെള്ളിയാഴ്ച നടപടിയുണ്ടായിരിക്കുന്നത്.
പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിന് 580 പേർക്കെതിരെയാണ് നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൂടുതൽ പേർ കാറിൽ സഞ്ചരിച്ചതിന് 23 പേർക്കെതിരെയും നടപടിയെടുത്തു. ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കാത്ത എട്ടുപേർെക്കതിെരയും വെള്ളിയാഴ്ച നിയമനടപടിയുണ്ടായി. ഇഹ്തിറാസ് ആപ്പ് മൊബൈലിൽ ഇല്ലാത്ത കുറ്റത്തിന് ആറുപേർക്കെതിെരയാണ് നടപടിയുണ്ടായത്.
ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. ലംഘിച്ചാൽ കുറഞ്ഞത് ആയിരം റിയാൽ ആണ് പിഴ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.
കോവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.