കോവിഡ് രണ്ടാം വരവ്; ലോകവാതിലായി ദോഹ
text_fieldsകോവിഡ് ഭീതി മാറി ലോകം പതിവു താളത്തിലേക്ക് തിരികെയെത്തുന്നതിനിടെയാണ് ഡെൽറ്റ വകഭേദങ്ങളുടെ വരവ്. ബ്രിട്ടനില്നിന്നുള്ളതിനു പുറമെ കോവിഡിെൻറ ദക്ഷിണാഫ്രിക്കന്‍ വകഭേദവും റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് വാക്സിനേഷൻ സജീവമായി, യാത്ര നിയന്ത്രണങ്ങൾ കർക്കശമാക്കി. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍നില 50 ശതമാനമായി കുറച്ചു. റസ്റ്റാറന്റുകള്‍, കഫറ്റീരിയകള്‍ എന്നിവയില്‍ ഡെലിവറി സര്‍വിസ് മാത്രമായി. വീണ്ടും പഴയ നാളുകളിലേക്കുള്ള തിരിച്ചുപോക്കായി മാറി. ഏപ്രിലിൽ, ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനം തുടങ്ങി. ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് കാമ്പയിന് ഊർജിതമാക്കുന്നതിെൻറ ഭാഗമായി വ്യവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ വാക്സിനേഷന് സെന്റര്‍ സജ്ജമാക്കി.
അതേസമയം, മറ്റു ഗൾഫ് രാഷ്ട്രങ്ങളും ലോകവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി യാത്രബന്ധം മുറിച്ചപ്പോൾ, നിയന്ത്രണങ്ങളോടെയെങ്കിലും ഖത്തർ എല്ലാവരെയും സ്വാഗതംചെയ്തു. ഹോട്ടൽ ക്വാറന്റീനിലൂടെയും മറ്റുമായി ആരോഗ്യപരിരക്ഷ ഉറപ്പാക്കിയായിരുന്നു രാജ്യം ലോകത്തിെൻറ ആശ്വാസ വാതിലായി മാറിയത്. മലയാളികൾ ഉൾപ്പെടെ വിവിധ ഗൾഫിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർ ദോഹയെ യാത്രാ ഇടത്താവളമാക്കിമാറ്റി ലക്ഷ്യത്തിലേക്ക് പറന്നു. കോവിഡിെൻറ രണ്ടാം വരവിൽ പ്രതിസന്ധിയിലായ ലക്ഷങ്ങൾക്കാണ് ഖത്തർ പുതുജീവിതത്തിലേക്ക് വാതിൽ തുറന്നുനൽകിയത്. ഖത്തറിലെത്തി 14 ദിവസം പൂർത്തിയാക്കിയ ശേഷം, സൗദി, യു.എ.ഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി പേർ തൊഴിൽ തേടി പോയതും സ്േനഹോഷ്മളതയുടെ ചരിത്രനിമിഷങ്ങളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.