കോവിഡ് സുരക്ഷ; ഹമദ് വിമാനത്താവളത്തിന് വീണ്ടും ബി.എസ്.ഐ ബഹുമതി
text_fieldsദോഹ: കോവിഡിൽനിന്ന് യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ നൽകുന്നകാര്യത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്രപുരസ്കാരം.കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും ചട്ടങ്ങളും ശാസ്ത്രീയമായും ഉന്നതനിലവാരത്തിലും പാലിക്കുന്നതിനാലാണ് ഹമദ് വിമാനത്താവളത്തെ വീണ്ടും ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ബി.എസ്.ഐ) ബഹുമതി തേടിയെത്തിയിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രധാന കവാടമായ ഹമദ് വിമാനത്താവളം പ്രവർത്തനമാരംഭിച്ചിട്ട് ഏഴ് സംവത്സരം പിന്നിടുേമ്പാഴാണ് ഇരട്ടിമധുരമായി ബഹുമതി നേടിയിരിക്കുന്നത്.
ഇന്‍ര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) കീഴിെല സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്ക്ഫോഴ്സ് (സി.എ.ആര്.ടി കാര്‍ട്) പുറപ്പെടുവിച്ച കോവിഡ് ശുചിത്വനടപടികളും സുരക്ഷാചട്ടങ്ങളും കൃത്യമായി പാലിക്കപ്പെട്ടുവെന്നതാണ് ബഹുമതി രണ്ടാമതും നേടാന്‍ കാരണമായത്. കോവിഡ് -19 പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ പ്രഥമ ബി.എസ്.ഐയും ഹമദ് വിമാനത്താവളം നേടിയിരുന്നു. രണ്ടാം തവണയും ഈ നിലവാരം നിലനിര്‍ത്തി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
നിരവധി രാജ്യാന്തര അവാർഡുകളും ബഹുമതികളും ഇതിനകം കരസ്ഥമാക്കിയ വിമാനത്താവളത്തിലൂടെ ഇതുവരെയായി 200 മില്യൺ യാത്രക്കാരാണ് കടന്നുപോയത്.13 മില്യൺ ടൺ കാർഗോയും കൈകാര്യം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ചുരുങ്ങിയ വർഷങ്ങൾക്കകംതന്നെ ഹമദ് പേരെടുത്തിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ സവിശേഷതകളാൽ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണിത്. കഴിഞ്ഞവർഷങ്ങളിൽ ആഗോളയാത്രക്കാരുടെ ഇഷ്ടവിമാനത്താവളങ്ങളുടെ പട്ടികയിൽ നിരവധി തവണയാണ് ഹമദ് ഇടം പിടിച്ചത്.കോവിഡ് മഹാമാരിയെ തടഞ്ഞുനിര്‍ത്താനും ലഘൂകരിക്കാനും വിമാനയാത്ര സുരക്ഷിതമാക്കാനും ആഗോള വ്യോമയാനമേഖലയില്‍ കര്‍ശനമായി പാലിക്കേണ്ട പ്രായോഗിക നടപടിക്രമങ്ങള്‍ കാര്‍ട് മുന്നോട്ടുവെച്ചിരുന്നു.
തങ്ങളുടെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതാണ് ബി.എസ്.ഐപോലുള്ള ബഹുമതികളെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എൻജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. ജീവനക്കാരുടേയും അധികൃതരുടേയും പ്രയത്നവും പിന്തുണയുമാണ് ബഹുമതിക്ക് അര്‍ഹമാക്കിയത്.
കോവിഡ് -19 വിമാനത്താവള റേറ്റങ്ങില്‍ സ്കൈട്രാക്സ് ഫൈവ് സ്റ്റാര്‍ ബഹുമതി നേടിയ മധ്യപൂര്‍വേഷ്യയിലേയും ഏഷ്യയിലേയും ഏക വിമാനത്താവളവും ഒന്നാമത്തേതുമാണ് ഹമദ് വിമാനത്താവളം. കൂടാതെ കോവിഡ് മഹാമാരിക്കാലത്തും ഖത്തര്‍ എയർവേസ് പിന്തുണയോടെ ഇടതടവില്ലാതെ ചരക്കുഗതാഗതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞ വിമാനത്താവളമെന്ന പ്രത്യേകതയും ഹമദിനുണ്ട്. ലോകത്തെ 140 രാജ്യങ്ങളിലേക്ക് 1200 വിമാനങ്ങള്‍ ആഴ്ചതോറും പറന്നിരുന്നു. വിട്ടുവീഴ്ചയില്ലാത്ത കോവിഡ് പ്രതിരോധനടപടികളാണ് ഹമദിലുള്ളത്.
യാത്രക്കാരെ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്മാർട്ട് തെർമൽ ഹെൽമറ്റുകളാണ് ഉപയോഗിക്കുക. ഏറെ സുരക്ഷിതവും കൊണ്ട് നടക്കാൻ കഴിയുന്നവയും ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവുമാണ് ഇത്. യാത്രക്കാരുമായി സമ്പർക്കം പുലർത്താതെതന്നെ ശരീരോഷ്മാവ് പരിശോധിക്കാൻ ഇത് സഹായിക്കും.
ടെര്‍മിനലില്‍ പലയിടങ്ങളിലായി ഹാന്‍ഡ് സാനിറ്റൈസര്‍, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ടച്ച് പോയൻറുകളില്‍ സാനിറ്റൈസേഷന്‍, ബാഗേജ് ട്രോളികള്‍ നിരന്തരമായി അണുമുക്തമാക്കല്‍, ബാഗേജ് കടന്നുപോകുന്ന ടണല്‍ യുവി വഴി അണുമുക്തമാക്കല്‍, അണുമുക്തമാക്കാനായി റോബോട്ടുകള്‍, അകലം പാലിക്കാനുള്ള പ്രത്യേക അടയാളങ്ങള്‍, ക്യൂവിന് പ്രത്യേക സംവിധാനം, ഡിജിറ്റല്‍ ഒപ്പ്, സീറ്റില്‍ അകലം പാലിക്കാനുള്ള സജ്ജീകരണം തുടങ്ങിയ അനേകം നടപടികളാണ് ഹമദ് വിമാനത്താവളത്തിൽ നടപ്പാക്കിയത്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും യാത്രക്കാര്‍ യന്ത്രങ്ങളിലോ ഉപകരണങ്ങളിേലാ സ്പര്‍ശിക്കാതെയുള്ള സുരക്ഷാ നടപടികളും പ്രത്യേകതയാണ്. ബാഗേജ് സ്ക്രീനിങ്, എവിടെയും തൊടാതെ കയറിപ്പോകാവുന്ന ഇലവേറ്ററുകള്‍, പണം നേരില്‍ നല്കാതെയുള്ള പേമെൻറ് സംവിധാനം തുടങ്ങിയവയുമുണ്ട്.
വീണ്ടും ബി.എസ്.ഐ നേടിയെന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അറിയിച്ചു. ആദ്യമായി ഇത്തരമൊരു ആഗോള ബഹുമതി നേടിയതും ഹമദ് തന്നെയായിരുന്നു.ഭാവി മുന്നിൽ കണ്ട് വിമാനത്താവളം വിപുലീകരണത്തിെൻറ പാതയിലാണ്. ഒന്നാംഘട്ടം 2022 ലോകകപ്പിന് മുമ്പായി പൂർത്തിയാകും. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിനാകും.വിമാനത്താവള വിപുലീകരണത്തിെൻറ രണ്ടാംഘട്ടം ലോകകപ്പിന് ശേഷമായിരിക്കും ആരംഭിക്കുക. ഇതോടെ ശേഷി പ്രതിവർഷം 60 ദശലക്ഷമായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.