കോവിഡ് കാലത്ത് പുകവലി അപകടം കൂട്ടും
text_fieldsദോഹ: കോവിഡ് -19 മഹാമാരിക്കിടയിൽ പുകവലിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ. കോവിഡ് -19 ബാധിച്ചവർ പുകവലിക്കുന്നതിലൂടെ രോഗബാധയുടെ തീവ്രത വർധിക്കാനിടയുണ്ട്. പുകവലി രോഗിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന് പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും പി.എച്ച്.സി.സി വ്യക്തമാക്കി.രോഗവ്യാപനത്തിൽ പുകവലിക്ക് വലിയ പങ്കാണുള്ളത്. പുകവലിയിൽ അതിെൻറ എല്ലാ രൂപങ്ങളും ഉൾപ്പെടും. അതിനാൽ, ശീഷ വലിക്കുന്നതുൾപ്പെടെ കോവിഡ് -19െൻറ രോഗവ്യാപനത്തിൽ പങ്കുവഹിക്കുന്നുണ്ട്.
ശീഷ പരസ്പരം കൈമാറുന്നതിലൂടെ രോഗ കൈമാറ്റം കൂടിയാണ് നടക്കുന്നതെന്ന് പി.എച്ച്.സി.സിയിലെ അബൈബ് ഹെൽത്ത് സെൻറർ സീനിയർ ഫാമിലി മെഡിസിൻ കൺസൾട്ടൻറ് ഡോ. മുഹമ്മദ് അൽ ഉതൈബി പറഞ്ഞു.ശീഷയിലെയും ട്യൂബിലെയും ഹ്യുമിഡിറ്റി വൈറസുകളുടെ വളർച്ചക്കും വ്യാപനത്തിനും അനുകൂലമായ പരിസ്ഥിതിയാണ് ഒരുക്കുന്നത്. ഇവ ലഭ്യമാകുന്ന കഫേകളിലും റസ്റ്റാറൻറുകളിലും സാമൂഹിക കൂടിച്ചേരലുകൾ സംഭവിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടാകുന്നു.
പുകവലി ശീലമുള്ളവർക്ക് കോവിഡ് -19 ബാധിച്ചാൽ അയാൾക്ക് കടുത്ത ചുമയുണ്ടാകും. ഉമിനീർ കണങ്ങൾ വഴി വായുവിലൂടെ വൈറസ് വ്യാപനത്തിന് ഇത് ഇടയാക്കുന്നു. പുകവലിക്കുന്നവർ വിരലുകൾകൊണ്ട് വായിൽ നേരിട്ട് സ്പർശിക്കും.ഇതും രോഗം പകരുന്നതിൽ വലിയ പങ്ക് വഹിക്കും. കോവിഡ് -19 ബാധിച്ച പുകവലിക്കുന്നവരിൽ ഒന്നു മുതൽ അഞ്ച് ശതമാനം വരെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗിയുടെ പ്രായവും ശ്വാസസംബന്ധമായ അസുഖങ്ങളും മാറാവ്യാധികളും എല്ലാം ഇതിന് ആക്കം കൂട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തറിലുള്പ്പെടെ ലോകത്ത് പുരുഷന്മാര്ക്കിടയില് പുകയില ഉപഭോഗം കുറയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഖത്തറില്‍ 2000ത്തില്‍ 15 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പുകയില ഉപയോഗിച്ചിരുന്നവര്‍ 30.2 ശതമാനമായിരുന്നു. എന്നാൽ, 2005ല്‍ ഇത് 29.5 ശതമാനമായി കുറഞ്ഞു.
2020ല്‍ അവരുടെ എണ്ണം 28.1 ശതമാനമായും 2025ല്‍ 27.5 ശതമാനമായും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതകള്ക്കടയില് 2000ത്തില്‍ 2.5 ശതമാനം പേര് പുകയില ഉപയോഗിച്ചിരുന്ന സ്ഥാനത്ത് 2020ല്‍ അവരുടെ എണ്ണം കേവലം 1.1 ശതമാനത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പുകയില ഉപഭോഗത്തിലുള്ള കുറവ് പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങളിലും മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ '20002025 പുകയില ഉപഭോഗ മൂന്നാം റിപ്പോര്‍ട്ട്' പ്രകാരം ഖത്തർ സര്‍ക്കാറിൻെറ നേതൃത്വത്തിൽ നിരവധി നിയന്ത്രണ മാർഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് നിരവധി ജീവനുകളെ രക്ഷപ്പെടുത്തുകയും ആളുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ആഗോള തലത്തില്‍ പുകയില ഉപയോഗിക്കുന്നവരില്‍ മികച്ച കുറവാണ് അനുഭവപ്പെടുന്നത്. 2000ത്തില്‍ 1.397 ബില്യൺ പേര് പുകയില ഉപയോഗിച്ചിരുന്നുവെങ്കില് 2018ല്‍ അവരുടെ എണ്ണം 60 മില്യണായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരുടെ പുകയിലെ ഉപഭോഗത്തിൻെറ വളര്‍ച്ച നിലച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഒരു മില്യണിലേറെ പേര് കൂടി പുകയില ഉപയോഗിക്കുന്നതിൽനിന്ന് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ആകുമ്പോഴേക്കും അഞ്ച് മില്യണിൻെറ കുറവാണ് ഉപഭോഗത്തില്‍ പ്രതീക്ഷിക്കുന്നത്.അടുത്ത വര്‍ഷത്തോടെ പുകയില ഉപഭോക്താക്കളില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 10 മില്യണിൻെറ കുറവു വരുത്താനാണ് ലക്ഷ്യമിടുന്നത്. 2025 ആകുമ്പോഴേക്കും 27 മില്യണ്‍ ജനങ്ങളെ കൂടി ഇതില്‍ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിടുന്നു.
60 ശതമാനം രാജ്യങ്ങളിലും 2010 മുതല്‍തന്നെ പുകയില ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു.സിഗററ്റ്, പൈപ്പ്, സിഗാര്‍, പുകയില്ലാത്ത പുകയില ഉൽപന്നങ്ങള് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കണക്കുകളാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതില്‍ ഇലക്ട്രോണിക് സിഗററ്റിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ജനസംഖ്യയില്‍ വര്‍ധനവുണ്ടാകുമ്പോഴും പുകയില ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് നല്ല സൂചനയാണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
പുകവലിശീലം ഒഴിവാക്കാൻ നടപടികൾ
ദോഹ: രാജ്യത്ത് പുകവലിക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. സിഗററ്റ് പോലുള്ള ഉൽപന്നങ്ങളുെട നികുതി വർധിപ്പിച്ച് ജനങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി കൂടുേമ്പാൾ സിഗററ്റിൻെറ വിലയും വർധിക്കുന്നു. ഇത് ഉപഭോഗത്തിൽ കുറവുവരുത്താൻ ഇടയാക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിലുള്ള നിയമപ്രകാരമല്ലാത്ത ഹുക്കവലി കേന്ദ്രങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നുണ്ട്.
ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിലിെൻറ (സി.എം.സി) യോഗത്തിൽ നിർദേശം വരുന്നുണ്ട്. ഇത്തരം നിർദേശം ഈയടുത്ത് സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ കഫേകളിലുള്ള പ്രത്യേക ഇടങ്ങളിൽ ഹുക്കവലിക്കാൻ നൽകുന്നത് നിരോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് പുകവലി ശീലമാക്കുന്നുെവന്ന് ആരോപണമുണ്ട്.
നിയമപ്രകാരം പ്രവർത്തിക്കുന്ന റസ്റ്റാറൻറുകളിൽ ഹുക്കവലി സൗകര്യമുള്ള ഇടങ്ങളിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ തീർക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്. ഹുക്ക സ്ഥലവും മറ്റിടവും തമ്മിൽ പരസ്പരം കാണത്തക്ക വിധത്തിലുള്ള വേർതിരിവ് ഉണ്ടാക്കണം. പരിശോധനെക്കത്തുന്ന ഉദ്യോഗസ്ഥർക്ക് ഇത് കൂടുതൽ സഹായകരമാകും. ഹുക്ക സൗകര്യം നൽകുന്ന റസ്റ്റാറൻറുകളും കഫേകളും ഹുക്കവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും മുന്നിൽ സ്ഥാപിക്കണം.
അതേസമയം, പുകയില ഉപയോഗം മൂലം രാജ്യത്ത് പ്രതിവർഷം മരിക്കുന്നത് 300ലധികം പേരെന്നാണ് കണക്കുകൾ. ഈയടുത്ത വർഷങ്ങളായി ഖത്തറിൽ പുകയില നിയന്ത്രണങ്ങളിൽ വലിയ പുരോഗതിയുണ്ടെങ്കിലും കാര്യങ്ങൾ ഏറെ മെച്ചപ്പെടാനുണ്ടെന്നും ഖത്തർ കാൻസർ സൊസൈറ്റി പറയുന്നു.
പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിവർഷം ശരാശരി 312 ആണ്. പുകയില ഉപയോഗിക്കുന്നതിലൂടെയുള്ള സാമ്പത്തിക ബാധ്യത പ്രതിവർഷം 801 മില്യൺ റിയാലാണ്. ഇത് ആരോഗ്യമേഖലയെ നേരിട്ടും നേരത്തേ രോഗബാധിതരാകുന്നതിലൂടെ ഉൽപാദന ക്ഷമതയെ പരോക്ഷമായും ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.