Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലേക്കുള്ള...

ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടക്കം: എല്ലാ ഐ.സി.എം.ആർ അംഗീകൃത കേന്ദ്രങ്ങളിലും കോവിഡ്​ പരിശോധന നടത്താം

text_fields
bookmark_border
ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടക്കം: എല്ലാ ഐ.സി.എം.ആർ അംഗീകൃത കേന്ദ്രങ്ങളിലും കോവിഡ്​ പരിശോധന നടത്താം
cancel

ദോഹ: ഇന്ത്യയിൽ നിന്ന്​ ഖത്തറിലേക്ക്​ മടങ്ങ​ുന്നവർക്ക് നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ​ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം. ഖത്തർ എയർവേയ്​സാണ് ഇക്കാ​ര്യം പുറത്തുവിട്ടിരിക്കുന്നത്​. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഐ.സി.എം.ആർ അംഗീകാരമുള്ള സർക്കാർ, സ്വകാര്യ പരിശോധനാകേന്ദ്രങ്ങളുണ്ട്​.

www.icmr.gov.in എന്ന വെബ്​സൈറ്റിൽ ​പ്രവേശിച്ചാൽ ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലെയും അംഗീകൃത പരിശോധനകേന്ദ്രങ്ങളു​െട പട്ടിക ഉണ്ട്​.

ആഗസ്​റ്റ്​ 13 മുതൽ ഖത്തറിലേക്ക്​ വരുന്ന ചില രാജ്യക്കാർക്ക്​ ഖത്തർ എയർവേയ്​സ്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കഴിഞ്ഞ ദിവസമാണ്​ നിർബന്ധമാക്കിയത്​. നിലവിൽ സർവീസ്​ നടത്തുന്ന ബംഗ്ലാദേശ്​, ബ്രസീൽ, ഇറാൻ, ഇറാഖ്​, പാകിസ്​താൻ, ഫിലിപ്പീൻസ്​, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക്​ 13 മുതൽ​ യാത്ര ചെയ്യണമെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. സർവീസ്​ പുനരാംരംഭിക്കുന്ന മുറക്ക്​ ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും ഇത്​ നിർബന്ധമാകുമെന്നും കമ്പനി പറയുന്നു.

യാത്രക്ക്​ 72 മണിക്കൂറിനുള്ളിലെ കോവിഡ്​ ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ ആണ്​ ഹാജരാക്കേണ്ടത്​. ഇതിൻെറ ചെലവ്​ യാത്രക്കാരൻ തന്നെ വഹിക്കണം. ചെക്ക്​ ഇൻ സമയത്ത്​ സർട്ടിഫിക്കറ്റിൻെറ കോപ്പി, ഖത്തർ എയർവേയ്​സിൻെറ വെബ്​സൈറ്റിൽ നിന്ന്​ കിട്ടുന്ന നിശ്​ചിത ഫോറം പൂരിപ്പിച്ചത്​ എന്നിവ ഇല്ലാത്തവർക്ക്​ യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന്​ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ ഇതിന്​ അപേക്ഷ സ്വീകരിക്കുന്നത്​. വിസാകാലാവധി കഴിഞ്ഞതിനുള്ള ഫീസ്​ ഒഴിവാക്കിയിട്ടുമുണ്ട്​.

കേരളത്തിലെ ഐ സി എം ആർ അംഗീകൃത സർക്കാർ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ

1. നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂണിറ്റ് – ആലപ്പുഴ

2. ഗവ. മെഡിക്കൽ കോളേജ് – തിരുവനന്തപുരം

3. ഗവ. മെഡിക്കൽ കോളേജ് – കോഴിക്കോട്

4. ഗവ. മെഡിക്കൽ കോളേജ് – തൃശൂർ

5. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി – തിരുവനന്തപുരം

6. ശ്രീ ചിത്ര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്​ – തിരുവനന്തപുരം

7. സ്​റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി – തിരുവനന്തപുരം

8. ഇൻറർ യൂനിവേഴ്സിറ്റി –കോട്ടയം

9. മലബാർ കാൻസർ സെൻറർ – തലശ്ശേരി

10. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള – പെരിയെ, കാസർഗോഡ്

11. ഗവ. മെഡിക്കൽ കോളേജ് – എറണാകുളം

12. ഗവ. മെഡിക്കൽ കോളേജ് – മഞ്ചേരി

13. ഗവ. മെഡിക്കൽ കോളേജ് – കൊല്ലം

14. ഗവ. മെഡിക്കൽ കോളേജ് – കണ്ണൂർ

15. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ്​ എജ്യുക്കേഷൻ ആൻഡ് റിസർച്ച് – തിരുവനന്തപുരം

16. ഗവ. മെഡിക്കൽ കോളേജ് – പാലക്കാട്

17. ഗവ. ടി ഡി മെഡിക്കൽ കോളേജ് – ആലപ്പുഴ

18. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി – കൊല്ലം

19. ഡിസ്​ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി – വയനാട്


സ്വകാര്യ സ്​ഥാപനങ്ങൾ

1. ഡി ഡി ആർ സി എസ്​ ആർ എൽ ഡയഗ്നോസ്​റ്റിക് ൈപ്രവറ്റ് ലിമിറ്റഡ്– പനമ്പിള്ളി നഗർ, എറണാകുളം

2. മിംസ്​ ലാബ് സർവീസസ്​ – ഗോവിന്ദാപുരം, കോഴിക്കോട്

3. ലാബ് സർവീസ്​ ഫോർ അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്​ ആൻഡ് റിസർച്ച് സെൻറർ, എ ഐ എം എസ്​ – പോണെക്കര, കൊച്ചി

4. ഡെയിൻ ഡയഗ്നോസ്​റ്റിക്സ്​ ൈപ്രവറ്റ് ലിമിറ്റഡ്, 18/757 – ആർ സി റോഡ്, പാലക്കാട്

5. മെഡിവിഷൻ സ്​കാൻ ആൻഡ് ഡയഗ്നോസ്​റ്റിക് റിസർച്ച് സെൻറർ ൈപ്രവറ്റ് ലിമിറ്റഡ് – ശ്രീകണ്ഠത്ത് റോഡ്, കൊച്ചി

6. എം വി ആർ കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ട്, സി പി 1/516 ബി സി – പൂലക്കോട്, കോഴിക്കോട്

7.അസ ഡയഗ്നോസ്​റ്റിക് സെൻറർ – സ്​റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട്

8. ന്യൂബെർഗ് ഡയഗ്നോസ്​റ്റിക്സ്​ ൈപ്രവറ്റ് ലിമിറ്റഡ് – തൊംബ്ര ആർക്കേഡ്, എറണാകുളം

9. ജീവ സ്​പെഷ്യാലിറ്റി ലാബ് – ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ

ഇന്ത്യയിലെ ഐ.സി.എം.ആർ അംഗീകൃത കോവിഡ്19 പരിശോധനാ കേന്ദ്രങ്ങളുടെ പൂർണ വിവരങ്ങൾ അറിയുന്നതിന് https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_11082020.pdf എന്ന ലിങ്ക് സന്ദർശിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testpravasi return​Covid 19
Next Story