ഖത്തർ എയർവേസിൽ കോവിഡ് ടെസ്റ്റ് നിർബന്ധം
text_fieldsഖത്തർ എയർവേസിൽ മടങ്ങുന്ന ഇന്ത്യക്കാർക്ക് യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. നാട്ടിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത് മെഡിക്കൽ സെൻററിലും കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ ഐ.സി.എം.ആർ അംഗീകൃത കോവിഡ്-19 പരിശോധന കേന്ദ്രങ്ങളുടെ പൂർണ വിവരങ്ങൾ അറിയാൻ https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_11082020.pdf എന്ന ലിങ്ക് സന്ദർശിക്കുക.
യാത്രക്ക് 72 മണിക്കൂറിലെ കോവിഡ് ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിെൻറ ചെലവ് യാത്രക്കാരൻ വഹിക്കണം. സർട്ടിഫിക്കറ്റ് കോപ്പി, ഖത്തർ എയർവേസിെൻറ വെബ്സൈറ്റിൽനിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവർക്ക് യാത്രചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലെ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങൾ
1. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂനിറ്റ് - ആലപ്പുഴ
2. ഗവ. മെഡിക്കൽ കോളജ് - തിരുവനന്തപുരം
3. ഗവ. മെഡിക്കൽ കോളജ് - കോഴിക്കോട്
4. ഗവ. മെഡിക്കൽ കോളജ് - തൃശൂർ
5. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി - തിരുവനന്തപുരം
6. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് - തിരുവനന്തപുരം
7. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി - തിരുവനന്തപുരം
8. ഇൻറർ യൂനിവേഴ്സിറ്റി -കോട്ടയം
9. മലബാർ കാൻസർ സെൻറർ - തലശ്ശേരി
10. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള - പെരിയെ, കാസർകോട്
11. ഗവ. മെഡിക്കൽ കോളജ് - എറണാകുളം
12. ഗവ. മെഡിക്കൽ കോളജ് - മഞ്ചേരി
13. ഗവ. മെഡിക്കൽ കോളജ് - കൊല്ലം
14. ഗവ. മെഡിക്കൽ കോളജ് - കണ്ണൂർ
15. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓപ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് - തിരുവനന്തപുരം
16. ഗവ. മെഡിക്കൽ കോളജ് - പാലക്കാട്
17. ഗവ. ടി ഡി മെഡിക്കൽ കോളജ് - ആലപ്പുഴ
18. ഗവ. മെഡിക്കൽ കോളജ് ആശുപത്രി - കൊല്ലം
19. ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി - വയനാട്
സ്വകാര്യ സ്ഥാപനങ്ങൾ
1. ഡി.ഡി.ആർ.സി.എസ്.ആർ.എൽ ഡയഗ്നോസ്റ്റിക് ൈപ്രവറ്റ് ലിമിറ്റഡ്- പനമ്പിള്ളി നഗർ, എറണാകുളം
2. മിംസ് ലാബ് സർവിസസ് - ഗോവിന്ദാപുരം, കോഴിക്കോട്
3. ലാബ് സർവിസ് ഫോർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെൻറർ, എ.ഐ.എം.എസ് - പോണെക്കര, കൊച്ചി
4. ഡെയിൻ ഡയഗ്നോസ്റ്റിക്സ് ൈപ്രവറ്റ് ലിമിറ്റഡ്, 18/757 - ആർ.സി റോഡ്, പാലക്കാട്
5. മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച് സെൻറർ ൈപ്രവറ്റ് ലിമിറ്റഡ് - ശ്രീകണ്ഠത്ത് റോഡ്, കൊച്ചി
6. എം.വി.ആർ കാൻസർ സെൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, സി പി 1/516 ബി സി - കോഴിക്കോട്
7.അസ ഡയഗ്നോസ്റ്റിക് സെൻറർ - സ്റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട്
8. ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് ൈപ്രവറ്റ് ലിമിറ്റഡ് - തൊംബ്ര ആർക്കേഡ്, എറണാകുളം
9. ജീവ സ്പെഷാലിറ്റി ലാബ് - ജൂബിലി മിഷൻ മെഡിക്കൽ കോളജ്, തൃശൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.