കോവിഡ്: പുതിയ രോഗികൾ കുറയുന്നു
text_fieldsദോഹ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ആശ്വാസമായി പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ രോഗികളെക്കാൾ കൂടുതലാണ് രോഗമുക്തിനേടുന്നവരുെട എണ്ണം. മഹാമാരിയു െട രണ്ടംവരവിൻെറ നാളുകളിൽ പുതിയ രോഗികൾ കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. വെള്ളിയാഴ്ചത്തെ പുതിയ രോഗികൾ 798 ആണ്. എന്നാൽ, രോഗംമാറിയവർ 1297 ആണ്. പുതിയ രോഗികളിൽ 524 പേർക്കാണ് സമ്പർക്കം മൂലം രോഗം ഉണ്ടായത്. പുതിയ രോഗികളിൽ 274 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപോർ കൂടി വെള്ളിയാഴ്ച മരിച്ചിട്ടുണ്ട്. 39, 40, 49, 57, 60, 69 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 413 ആയി. നിലവിലുള്ള ആകെ രോഗികൾ 21904 ആണ്. ഇന്നലെ 11974 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 18,70,202 പേരെ പരിശോധിച്ചപ്പോൾ 2,00,778 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,72,598 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1160 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 83 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 441 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
ഇതുവരെ ആകെ 13,72,396 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം ആകെ 381 പേർക്കെതിരെ നടപടിയുണ്ടായി. സാമൂഹിക അകലം പാലിക്കാത്ത 56 പേർക്കെതിരെയും കഴിഞ്ഞദിവസം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 322 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്രചെയ്തതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി. ഇഹ്തിറാസ് ആപ് ഇല്ലാത്ത രണ്ടുപേർെക്കതിരെയും നടപടിയെടുക്കുന്നുണ്ട്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായിട്ടുള്ള പൊലീസ് പ േട്രാളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പ േട്രാളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.