Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ ഭീഷണി: 26...

കോവിഡ്​ ഭീഷണി: 26 രാജ്യങ്ങളെ ഒഴിവാക്കി ഖത്തറിൻെറ പുതിയ പട്ടിക

text_fields
bookmark_border
കോവിഡ്​ ഭീഷണി: 26 രാജ്യങ്ങളെ ഒഴിവാക്കി ഖത്തറിൻെറ പുതിയ പട്ടിക
cancel

ദോഹ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധ​െപ്പട്ട കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. എന്നാൽ, നേരത്തേ പട്ടികയിൽ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഒഴിവാക്കിയാണ്​ പുതിയ പട്ടിക വന്നിരിക്കുന്നത്​. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല. ഖത്തറിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യങ്ങളായ പാകിസ്​താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​ രാജ്യങ്ങളും ഇല്ല. ഖത്തറിലെയും ആഗോളതലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ്​ ഖത്തറി‍െൻറ യാത്രാനയത്തി​െൻറ ഭാഗമായുള്ള കോവിഡ്-19 അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്​.

തൊട്ടുമുമ്പുള്ള പട്ടികയിൽ 49 രാജ്യങ്ങളാണുണ്ടായിരുന്നത്​. എന്നാൽ പുതിയതിൽ 23 എണ്ണമേ ഉള്ളൂ. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നും ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്​ഥകൾ താഴെ: വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം, ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഒരാഴ്ചക്കുശേഷം ഹെൽത്ത് സെൻററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവാണെങ്കിൽ ഇഹ്തിറാസ്​ ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.

ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള ഖത്തറി​െൻറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന്​ ഖത്തർ എയർവേ​സിൽ വരുന്നവർ അംഗീകൃത കോവിഡ്​ പരിശോധനകേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ കരുതണം. മറ്റു​ വിമാനങ്ങളിൽ വരുന്നവർക്ക്​ മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ്​ ആവശ്യമില്ല. ഇവർക്ക്​ ഹമദ്​ വിമാനത്താവളത്തിൽനിന്ന്​ പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക്​ ചെയ്​ത ക്വാറൻറീൻ ഹോട്ടലിലേക്ക്​ കൊണ്ടുപോകും. തുടർന്ന്​​ ഒരാഴ്​ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ്​ പരിശോധന നടത്തും. നെഗറ്റീവാണെങ്കിൽ പിന്നീടുള്ള ഏഴ്​ ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർക്ക്​ 'എക്​സപ്​ഷനൽ എൻട്രി പെർമിറ്റ്​' എടുത്തതിന്​ ശേഷം മാത്രമേ ഖത്തറിലേക്ക്​ വരാൻ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidqatar new list
Next Story