Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2021 1:22 AM GMT Updated On
date_range 23 Jun 2021 1:22 AM GMTടീം അംഗങ്ങൾക്ക് കോവിഡ്; ജോർഡൻ–സൗത്ത് സുഡാൻ മത്സരം റദ്ദാക്കി
text_fieldsbookmark_border
േദാഹ: സൗത്ത് സുഡാൻ ടീമിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അറബ് കപ്പ് യോഗ്യത റൗണ്ട് മത്സരം റദ്ദാക്കി. തിങ്കളാഴ്ച രാത്രിയിൽ ജോർഡനെതിരായ മത്സരം നടക്കാനിരിക്കെയാണ് സൗത്ത് സുഡാൻ ടീമിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, മത്സരം റദ്ദാക്കി, ഫിഫ ചട്ടപ്രകാരം ജോർഡനെ 3–0ത്തിന് വിജയികളായി പ്രഖ്യാപിച്ചു.
മത്സരത്തിനായി കഴിഞ്ഞ ദിവസം േദാഹയിെലത്തിയ സൗത്ത് സുഡാൻ ടീം അംഗങ്ങൾ രണ്ട് റൗണ്ട് േകാവിഡ് പരിശോധന പൂർത്തിയാക്കിയപ്പോഴാണ് ഏഴു കളിക്കാർ ഉൾപ്പെടെ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ശേഷിച്ച ടീം അംഗങ്ങളെയും െഎസൊലേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story