നാലുഘട്ടമായി എല്ലാവർക്കും കോവിഡ് കുത്തിവെപ്പ്
text_fieldsദോഹ: രാജ്യത്ത് നാല് ഘട്ടങ്ങളിലായി നടക്കുന്ന കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിെൻറ വിവിധ കാര്യങ്ങൾ പൊതുജനാരോഗ്യമന്ത്രാലയം അധികൃതർ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു. 2021 അവസാനത്തോടെ രാജ്യത്തുള്ള എല്ലാവരും സൗജന്യമായി കോവിഡ് വാക്സിൻ സ്വീകരിക്കും. നിലവിൽ 90,000 ആളുകൾ വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. നാല് ഘട്ടവും പൂർത്തിയാകുന്നതോടെ എല്ലാവരും കുത്തിവെപ്പെടുക്കുന്ന രൂപത്തിലാണ് ക്രമീകരണങ്ങൾ.
നിലവിലുള്ള ആദ്യഘട്ടം 2021 മാർച്ച് 31 വരെ
നിലവിൽ രാജ്യത്ത് പുേരാഗമിക്കുന്നത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിെൻറ ആദ്യഘട്ടമാണ്. കോവിഡ് രോഗബാധ ഏൽക്കാൻ സാധ്യതയുള്ള, കോവിഡ് രോഗികളെ ചികിത്സിക്കുന്ന, അടിയന്തരവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന, പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ജോലിക്കായി നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകുന്നത്. ആംബുലൻസ് സംഘം, ആഭ്യന്തരമന്ത്രാലയം, പ്രതിരോധവിഭാഗം ഉദ്യോഗസ്ഥർ, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ളവർ, ഹമദ് വിമാനത്താവളത്തിലെ ജീവനക്കാർ, ഖത്തർ എയർവേസിെല ജോലിക്കാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും.
70ഉം അതിന് മുകളിലും പ്രായമുള്ളവർ, ദീർഘകാലമായി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ശുശ്രൂഷ ലഭിക്കുന്നവർ, കോവിഡ് -19 പിടിപെടാൻ സാധ്യതയുള്ള മുതിർന്നവർ എന്നിവർക്കും വാക്സിൻ നൽകും. 50നും 69നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും. 50 ശതമാനം അധ്യാപകർക്കും ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകും.
രണ്ടാംഘട്ടം
കോവിഡ് കുത്തിവെപ്പ് കാമ്പയിെൻറ രണ്ടാംഘട്ടം ഏപ്രിൽ ഒന്നിന് തുടങ്ങി ജൂൺ 30നാണ് അവസാനിക്കുക. ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത എല്ലാവിധ ആരോഗ്യപ്രവർത്തകർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും. വിവിധ മന്ത്രാലയങ്ങളിലെ അവശ്യസേവനം നടത്തുന്നവർ, വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നവർ അടക്കം കോവിഡ് രോഗപ്രതിരോധത്തിനായി കർമരംഗത്ത് നിയോഗിക്കപ്പെടുന്നവർക്കെല്ലാം ഈ ഘട്ടത്തിൽ കുത്തിവെപ്പെടുക്കും. ഭക്ഷ്യമേഖല, ഹൗസ് കീപ്പിങ്, ഗതാഗത മേഖലയിലുള്ളവർ, ടാക്സി ഡ്രൈവർമാർ, ബാർബർമാർ, സലൂൺ ജീവനക്കാർ എന്നിവർക്കും വാക്സിൻ നൽകും. ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത മുഴുവൻ അധ്യാപകാർക്കും സ്കൂൾ ജീവനക്കാർക്കും ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകും.
ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത കോവിഡ് പിടിപെടാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും കുത്തിവെപ്പ് നൽകും. 40നും അതിന് മുകളിലും പ്രായമുള്ളവർ, ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള താമസസ്ഥലങ്ങളിൽ കഴിയുന്നവർ, ജയിലിൽ കഴിയുന്നവർ തുടങ്ങിയവർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും.
മൂന്നാംഘട്ടം
മൂന്നാംഘട്ടം കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെയാണ്. ഈ ഘട്ടത്തിലാണ് യുവാക്കൾക്കും കുട്ടികൾക്കും വാക്സിൻ നൽകുക. എന്നാൽ, കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള അംഗീകാരം കിട്ടുന്ന മുറക്കേ ഇത് നൽകൂ. ആദ്യ രണ്ടുഘട്ടങ്ങളിലും ഉൾപ്പെടാത്ത അവശ്യസേവനമേഖലയിൽ ജോലി ചെയ്യുന്ന, കോവിഡ് പിടിപെടാൻ സാധ്യതയുള്ളവർക്കും ഈ ഘട്ടത്തിൽ വക്സിൻ നൽകും.
നാലാംഘട്ടം
ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയാണ് ഈ ഘട്ടം നടക്കുക. നേരത്തേയുള്ള മൂന്നുഘട്ടങ്ങളിലും ഉൾെപ്പടാത്ത രാജ്യത്തെ എല്ലാവർക്കും ഈ ഘട്ടത്തിൽ കോവിഡ് കുത്തിവെപ്പ് നൽകും. പൗരന്മാരും താമസക്കാരുമായ എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് ഈ ഘട്ടത്തോടെ നൽകാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.