കോവിഡ് വാക്സിൻ: പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമോ?
text_fieldsദോഹ: കോവിഡ് വാക്സിനുകള്‍ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന കാര്യത്തിൽ തെളിവുകളൊന്നുമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും പതിവാണ്. എന്നാൽ, കോവിഡ് വാക്സിനടക്കം മനുഷ്യരുടെ പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല.
കോവിഡ് വാക്സിനേഷന് നൽകിയ ആള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും മന്ത്രാലയം മറുപടി നൽകുന്നുണ്ട്. ഒരു വാക്സിനും നൂറുശതമാനം ഫലപ്രദമല്ല. ഫൈസര്‍ ബയോന്‍ടെക്, മൊഡേണ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ അവ 95 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയത്. ഇത് വളരെ ഉയര്‍ന്ന ഫലപ്രാപ്തിയാണ്. എങ്കിലും വാക്സിനെടുത്തിട്ടും രോഗം ബാധിച്ച ചെറിയ ശതമാനം ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.
നിലവിൽ ഖത്തറിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. രണ്ടും അമേരിക്കൻ ഉൽപന്നങ്ങളാണ്. രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ മാത്രം. ഫൈസർ 16 വയസ്സിനും അതിന് മുകളിലുമുള്ളവർക്ക് നൽകും. മൊഡേണ 18 വയസ്സിനും അതിനുമുകളിലുമുള്ളവർക്കാണ്. ഫൈസർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. മൊഡേണയിൽ ഇത് 28 ദിവസമാണ്. രണ്ടും 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. സാധാരണ കുത്തിവെപ്പെടുക്കുേമ്പാഴുള്ളതുപോലെയുള്ള പാർശ്വഫലങ്ങൾ മാത്രമേ ഉള്ളൂ. കുത്തിവെപ്പെടുത്ത ഭാഗത്ത് തടിപ്പ്, വേദന പോലുള്ളവ. വാക്സിന് ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ എല്ലാവരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണ്.
കഴിഞ്ഞ ഡിസംബർ 23 മുതൽ തുടങ്ങിയ കോവിഡ് കുത്തിവെപ്പ് കാമ്പയിൻ നല്ല നിലയിൽ പുരോഗമിക്കുകയാണ്. നാലുഘട്ടമായി എല്ലാവർക്കും വാക്സിൻ നൽകുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്.
വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ആളുകൾക്കും കഴിഞ്ഞ ദിവസങ്ങളിൽ ക്യു.എൻ.സി.സിയിലെത്തി വാക്സിൻ സ്വീകരിക്കാനായുള്ള അറിയിപ്പ് വന്നുതുടങ്ങിയിട്ടുണ്ട്.
ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രത്തിൽ വാക്സിൻ നൽകാനായി വിപുലമായ സൗകര്യങ്ങളാണുള്ളത്. മുൻഗണന പട്ടികയിൽ ഉൾെപ്പട്ട മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കുമാത്രമേ ഇവിടെ നിന്ന് വാക്സിൻ നൽകൂവെന്നാണ് അധികൃതർ പറയുന്നത്. 27 ഹെൽത്ത് സെൻററുകളിലും ലുൈസലിലെ ൈഡ്രവ് ത്രൂ സെൻററിലും ക്യു.എൻ.സി.സിയിലുമാണ് നിലവിൽ വാക്സിനുള്ള സൗകര്യമുള്ളത്. ജനസംഖ്യയുടെ ഭൂരിപക്ഷവും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമേ രോഗബാധ ഇല്ലാതാക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്. അതുവരെ, വാക്സിൻ സ്വീകരിച്ചവരടക്കം നിലവിലുള്ള എല്ലാ പ്രതിരോധമാർഗങ്ങളും കൃത്യമായി പാലിക്കണം.
രണ്ട് വാക്സിനും ഒരുപോലെയാണ്. ഏതാണ് സ്വീകരിക്കേണ്ടതെന്നത് സംബന്ധിച്ച് പൊതുജനത്തിന് ആശങ്ക വേണ്ട. മൊഡേണ വാക്സിനും 95 ശതമാനം ഫലപ്രാപ്തിയുണ്ട്. 18 വയസ്സിനും അതിനുമുകളിലുമുള്ളവർക്ക് വാക്സിൻ സുരക്ഷിതമാണെന്ന് വിവിധ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണ്.
ലോകത്തിെല നിരവധി രാജ്യങ്ങളിൽ ഈ വാക്സിനുകൾ നിലവിൽ തെന്ന ഉപയോഗിക്കുന്നുണ്ട്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, ഖത്തർ ആരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡിപ്പാർട്മെൻറ് തുടങ്ങിയവയുടെ അംഗീകാരവും വാക്സിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.