കോവിഡ് : ഗൾഫിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തണലാവാൻ യൂത്ത്ഫോറം
text_fieldsദോഹ: കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച അർഹരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിൽ യൂത്ത്ഫോറം ഖത്തർ കൈകോർക്കുന്നു. കോവിഡ് ദുരന്തത്തിനിരയായ പ്രവാസികളുടെ കുടുംബങ്ങളെ അവഗണിക്കുന്ന സർക്കാർ സമീപനം കൂടിയാണ് പ്രവാസി യുവജന സംഘടനയെന്ന നിലയിൽ ഇത്തരം വലിയ ദൗത്യം ഏറ്റെടുക്കാൻ തങ്ങളെ പ്രചോദിപ്പിക്കുന്നതെന്ന് ഓൺലൈൻ ചടങ്ങിൽ യൂത്ത്ഫോറം ആക്ടിങ് പ്രസിഡൻറ് ഉസ്മാൻ പുലാപറ്റ പറഞ്ഞു.
വീടെന്ന സ്വപ്നം പൂർത്തീകരിക്കാനാകാത്ത കുടുംബങ്ങൾക്ക് തണലൊരുക്കുന്ന ഭവന പദ്ധതി, വീട് വെക്കാൻ ഭൂമിയില്ലാത്തവർക്ക് അഞ്ച് സെൻറ് ഭൂമി, ആശ്രിതർക്കുള്ള സ്വയം തൊഴിൽ ധനസഹായം, നിരാലംബരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ് എന്നീ പദ്ധതികളാണ് കഴിഞ്ഞയാഴ്ച നാട്ടിൽ നടന്ന ചടങ്ങിൽ പീപ്പ്ൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്. ഇത്തരം പദ്ധതികളിലാണ് യൂത്ത് ഫോറവും സഹകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.