Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 210, രോഗമുക്​തർ 195

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 210, രോഗമുക്​തർ 195
cancel

ദോഹ: ഖത്തറിൽ കോവിഡ്​ കേസുകൾ 200ന്​ മുകളിൽ തുടരുന്നു. തിങ്കളാഴ്​ച പുതുതായി 210 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 195 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 126 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്​. 84 പേർ വിദേശത്തുനിന്ന്​ എത്തിയവരാണ്​. തിങ്കളാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. നിലവിലുള്ള ആകെ രോഗികൾ 2265​. തിങ്കളാഴ്ച 21,722 പേരെയാണ്​ പരിശോധിച്ചത്​.

ആകെ 23,81,211 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,27,899 പേർക്കാണ്​ ഇതുവരെ വൈറസ് ​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,25,033 പേരാണ്​ രോഗമുക്തി നേടിയത്​. നിലവിൽ 86 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്​​. ഇതിൽ ഏഴു​പേരെ തിങ്കളാഴ്ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 22 പേർ ചികിത്സയിലുണ്ട്​. ഞായറാഴ്​ച 13,017 പേർക്ക്​ കൂടി വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സിൻെറ എണ്ണം 39.64 ലക്ഷം ആയി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid qatarcovid19
News Summary - covid19-covid gulf-covid qatar
Next Story