കോവിഡ്: പുതിയരോഗികൾ 269; രോഗമുക്തി 231
text_fieldsദോഹ: ഖത്തറിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. തുടർച്ചയായി 200നു മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, സമ്പർക്കരോഗങ്ങളുടെ എണ്ണം വർധിക്കുന്നത് ആശങ്കയാവുന്നു. ചൊവ്വാഴ്ച 269 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 183 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 86 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 231 പേരാണ് ചൊവ്വാഴ്ച രോഗമുക്തരായത്.
ചൊവ്വാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 601 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിലുള്ള ആകെ രോഗികൾ 2707 ആണ്. ഇന്നലെ 28,742 പേർ പരിശോധനക്കു വിധേയരായി. രാജ്യത്ത് ആകെ 24,25,754 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,29,697 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. നിലവിൽ 76 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച 27,729 ഡോസ് വാക്സിൻകൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 41.62 ലക്ഷം ഡോസ് വാക്സിൻ നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.