കോവിഡ്: പുതിയ രോഗികൾ 244
text_fieldsദോഹ: ഖത്തറിൽ വെള്ളിയാഴ്ച 244 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 173 പേർക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധ.
71 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 119 പേരാണ് വെള്ളിയാഴ്ച രോഗമുക്തരായത്. വെള്ളിയാഴ്ച പുതിയ മരണങ്ങളുമില്ല.
നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2501 ആയി ഉയർന്നു. വെള്ളിയാഴ്ച 23,783 പേർക്കാണ് പരിശോധന നടത്തിയത്. 79 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
ഇതിൽ എട്ടുപേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 24 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ടുപേരെ വെള്ളിയാഴ്ച പ്രവേശിപ്പിച്ചതാണ്. 24 മണിക്കൂറിനിടെ 28,533 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 40.67 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.