Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​പി.​എ...

സി.​പി.​എ ക്രി​ക്ക​റ്റ് ലീ​ഗ് നാ​ളെ മു​ത​ൽ

text_fields
bookmark_border
Chavakkad expats association cricket league members in press conference
cancel
camera_alt

ചാ​വ​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ അ​ണി​നി​ര​ത്തി ചാ​വ​ക്കാ​ട് ​പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സി.​പി.​എ ക്രി​ക്ക​റ്റ് ലീ​ഗ്’ മേ​യ് ആ​റ് മു​ത​ൽ 10 വ​രെ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ, ശ്രീ​ല​ങ്ക ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 12 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​ല്‍ ദി​വ​സ​വും നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. വി​ജ​യി​ക​ള്‍ക്ക് 10,001 ഖ​ത്ത​ര്‍ റി​യാ​ലും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും 6006 ഖ​ത്ത​ർ റി​യാ​ലും സ​മ്മാ​ന​മാ​യി ന​ൽ​കും. ഫൈ​ന​ൽ ദി​വ​സം, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ്വീ​റ്റ്‌​സ് ആ​ൻ​ഡ് ഡെ​സേ​ർ​ട്ട് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ടൂ​ര്‍ണ​മെ​ന്റി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്റെ 20 ശ​ത​മാ​നം എ​സ്.​എം.​എ രോ​ഗം ബാ​ധി​ച്ച മ​ല്‍ഖ റൂ​ഹി​യു​ടെ ചി​കി​ത്സ ഫ​ണ്ടി​ലേ​ക്ക് മാ​റ്റി​വെ​ക്കും. ഇ​തി​ന് പു​റ​മെ ടൂ​ര്‍ണ​മെ​ന്റി​ലെ ഓ​രോ സി​ക്സ​റി​നും ബൗ​ണ്ട​റി​ക​ള്‍ക്കും ക്യാ​ച്ചു​ക​ള്‍ക്കും ആ​നു​പാ​തി​ക​മാ​യി ചി​കി​ത്സ ഫ​ണ്ടി​ലേ​ക്ക് പ്ര​ത്യേ​ക തു​ക ന​ല്‍കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ട്രോ​ഫി ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍ട്‌​സ് സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് ഇ.​പി അ​ബ്ദു​റ​ഹ്‌​മാ​നും ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കു​ന്ന ടീ​മു​ക​ളു​ടെ ജ​ഴ്‌​സി ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ, പി.​എ​ന്‍. ബാ​ബു​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​കാ​ശ​നം ചെ​യ്തു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് നി​ഷാം ഇ​സ്മാ​യി​ല്‍ എ​ന്‍.​ടി, ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ല്ല തെ​രു​വ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ പ​ര​പ്പി​ല്‍, ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത്, സ്‌​പോ​ര്‍ട്‌​സ് ചെ​യ​ര്‍മാ​ന്‍ ഷാ​ഫി, ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍സ​ര്‍ സു​ഹൈ​ര്‍, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ഷെ​ജി വ​ലി​യ​ക​ത്ത്, ഷാ​ജി അ​ലി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarCPA Cricket League
News Summary - CPA Cricket League
Next Story