ഫുട്ബാളിെൻറ മണ്ണിൽ ക്രിക്കറ്റ് പൂരം
text_fieldsദോഹ: അടിമുടി ഫുട്ബാൾ ആവാഹിച്ച മണ്ണിൽ ഇന്നൊരു ക്രിക്കറ്റ് ലോകകപ്പിെൻറ ചെറു പൂരത്തിന് ടോസ് വീഴാൻ പോവുകയാണ്. 2022 ട്വൻറി20 ലോകകപ്പിെൻറ യോഗ്യത റൗണ്ട് പോരാട്ടങ്ങളുടെ ഭാഗമായി അഞ്ചു ചെറു ടീമുകളുടെ പോരാട്ടത്തിന് ഖത്തറിൽ ക്രീസുണരുന്നു. അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ് 'എ' മത്സരങ്ങൾക്കാണ് ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ ശനിയാഴ്ച ടോസിടുന്നത്. ഖത്തർ, ബഹ്റൈൻ, മാലദ്വീപ്, കുവൈത്ത്, സൗദി അറേബ്യ എന്നീ ടീമുകൾ ടൂർണമെൻറിൽ മത്സരിക്കും. ഒക്ടോബർ 29 വരെ നടക്കുന്ന യോഗ്യത ചാമ്പ്യൻഷിപ്പിൽനിന്ന് ഒന്നാമതെത്തുന്നവർ അടുത്തവർഷം നടക്കുന്ന േഗ്ലാബൽ ക്വാളിഫയറിലേക്ക് യോഗ്യത നേടും.
ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കുന്ന ഖത്തറിൽ ക്രിക്കറ്റിന് വേണ്ടത്ര പ്രചാരമില്ലെങ്കിലും ഐ.സി.സിയുടെ സുപ്രധാന ചാമ്പ്യൻഷിപ്പിെൻറ വേദി ലഭിച്ചത് പുതിയൊരു തുടക്കത്തിനുള്ള അവസരമായാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ വിലയിരുത്തുന്നത്. 'രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാവാൻ അവസരം നൽകിയതിൽ ഖത്തർ ക്രിക്കറ്റ് അസോസിയേഷന് അഭിമാനമുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷം രാജ്യത്തെ ആദ്യ രാജ്യാന്തര മത്സരമാണിത്. ആരോഗ്യ മന്ത്രാലയത്തിെൻറ പിന്തുണയോടെയാണ് ഏറ്റവും സുരക്ഷിതമായ സാഹചര്യത്തിൽ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്' -ക്യൂ.സി.എ പ്രസിഡൻറ് യൂസുഫ് ജിഹാം അൽ കുവാരി പറഞ്ഞു.
ഏഷ്യൻ ടൗണിലെ മത്സരവേദിയിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്, മാസ്കണിഞ്ഞും സാമൂഹിക അകലം പാലിച്ചും കാണികൾക്ക് പ്രവേശിക്കാവുന്നതാണ്. ഇഹ്തിറാസ് പരിശോധിച്ചായിരിക്കും കടത്തിവിടുക -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിലേറെ നീണ്ട പരിശീലനവുമായാണ് ഖത്തർ കളത്തിലിറങ്ങുന്നത്. ഇതിനിടയിൽ, യു.എ.ഇയിൽ നടക്കുന്ന 2021 ലോകകപ്പിന് മുന്നോടിയായി പരിശീലന ക്യാമ്പിനെത്തിയ അഫ്ഗാൻ ദേശീയ ടീമിനെതിരെയും ഖത്തർ കളിച്ചിരുന്നു. രാവിലെ ഒമ്പതിനും, ഉച്ചക്ക് 1.10നുമാണ് മത്സരങ്ങൾ. റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ടൂർണമെൻറ്.
ഖത്തർ ടീം: ഇഖ്ബാൽ ഹുസൈൻ ചൗധരി (ക്യാപ്റ്റൻ), മുഹമ്മദ് റിസ്ലാൻ, കമ്രാൻഖാൻ, മുഹമ്മദ് തൻവീർ, സഹീറുദ്ദീൻ ഇബ്രാഹിം, ഇമൽ മലിന്ദു, ഗയാൻ ബുദ്ധിക, മുസാവർ ഷാ, മുഹമ്മദ് നദീം, ധർമാംഗ് പട്ടേൽ, മുഹമ്മദ് മുറാദ് ഖാൻ, അന്ദ്രി ബരംഗർ, സന്ദുൻ വിതനാഗെ, മുഹമ്മദ് ഇക്റമുല്ല.
മത്സര ഫിക്ചർ
ഒക്ടോ. 23: ഖത്തർ x ബഹ്റൈൻ (9 am), മാലദ്വീപ് x സൗദി (1.10pm)
ഒക്ടോ. 24: ബഹ്റൈൻ x കുവൈത്ത് (9am), ഖത്തർ x മാലദ്വീപ് (1.10pm)
ഒക്ടോ: 25: കുവൈത്ത് x സൗദി (9 am)
ഒക്ടോ 27: ബഹ്റൈൻ x മാലദ്വീപ് (9am), സൗദി x ഖത്തർ (1.10pm)
ഒക്ടോ 28: മാലദ്വീപ് x കുവൈത്ത് (9am), സൗദി x ബഹ്റൈൻ (1.10pm)
ഒക്ടോ. 29: കുവൈത്ത് x ഖത്തർ (9am)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.