പ്രതിസന്ധികൾ പ്രബോധകർക്ക് ഉത്തേജമാകണം -എംഎം. അക്ബർ
text_fieldsഖത്തർ ഇന്ത്യൻ ഇസ്്ലാഹി സെൻറർ സമ്പൂർണ കൗൺസിൽ മീറ്റിൽ എം.എം. അക്ബർ മുഖ്യ പ്രഭാഷണം നടത്തുന്നു
ദോഹ: കർമനിരതമായ ജീവിതത്തിൽ പ്രയാസങ്ങളും പരീക്ഷണങ്ങളും ഒരു സ്വാഭാവികമായി കാണുന്നവരാകണം വിശ്വാസികൾ എന്ന് പ്രമുഖ ചിന്തകനും വാഗ്മിയുമായ എം.എം. അക്ബർ. 13ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ താർത്താരികളിൽ നിന്നുമേറ്റ പീഡനങ്ങളൊന്നും പിൽകാലത്തു മുസ്ലിം ലോകം നേരിട്ടിട്ടില്ല. ആ പരീക്ഷണ പർവത്തെ അതിജീവിക്കാൻ നിമിത്തമായത് ബുഖാറയിൽ നിന്നും വന്ന ഒരു കച്ചവട സംഘമായിരുന്നു. ദൈവവിധിയിൽ പ്രതീക്ഷ അർപ്പിച്ചു ഇരുലോക വിജയം ആഗ്രഹിച്ചു പ്രവർത്തിക്കുന്ന പ്രബോധകരെ സംബന്ധിച്ചു ഏതൊരു പ്രതിസന്ധിയും കേവലം ക്ഷണിക പരീക്ഷണം മാത്രമാണ്. തളരാതെ സൽകർമങ്ങളിൽ മുഴുകി സംതൃപ്തമായ ജീവിതത്തിലേക്കു മുന്നേറാൻ നമുക്ക് കഴിയണം -ഖത്തർ ഇന്ത്യൻ ഇസ്്ലാഹി സെൻറർ സമ്പൂർണ കൗൺസിൽ മീറ്റിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഖത്തർ ഇന്ത്യൻ ഇസ്്ലാഹി സെൻറർ പ്രസിഡൻറ് യു. ഹുസൈൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി മിസ്ബാഹ് തലശേരി സ്വാഗതം പറഞ്ഞു. അവലോകന റിപ്പോർട്ട് മുനീർ സലഫിയും സംഘടന ശാക്തീകരണ റിപ്പോർട്ട് സെക്രട്ടറി താജ് സമാനും അവതരിപ്പിച്ചു. മേഖല സെക്രട്ടറിമാരായ ശരീഫ് അരിപ്ര, മഹ്റൂഫ് മാട്ടൂൽ, അൻസാർ കണ്ണൂർ, ജാസിം കുന്നോത്ത്, അഫ്സൽ സ്വലാഹി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഖല്ലാദ് ഇസ്മായിൽ ഖിറഅത്ത് നിർവഹിച്ചു. ഹാഫിള് അസ്ലം സമാപന പ്രസംഗം നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.