പ്രതിസന്ധികൾ നീങ്ങും; അവശേഷിക്കുക വിജ്ഞാനവും വൈദഗ്ധ്യവും –ശൈഖ മൗസ
text_fieldsദോഹ: പ്രതിസന്ധികളെല്ലാം നീങ്ങിപ്പോകുമെന്ന കാര്യം ഓർമ വേണമെന്നും അറിവും വൈദഗ്ധ്യവുമായിരിക്കും എന്നന്നേക്കും നിലനിൽക്കുകയെന്നും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ. ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച െവർച്വൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.ഖത്തർ ഫൗണ്ടേഷനിൽനിന്ന് വിവിധ വിഷയങ്ങളിലായി ബിരുദം നേടിയ വിദ്യാർഥികളെ ശൈഖ മൗസ അഭിനന്ദിച്ചു.
നിങ്ങളുടെ വിജയത്തെ അഭിനന്ദിക്കുകയാണ്. നിങ്ങളിലൂടെ നമ്മുടെ വർത്തമാനകാലത്തിെൻറ ഐശ്വര്യത്തെ നമുക്ക് നിലനിർത്താനും ഭാവി ശക്തിപ്പെടുത്താനും കഴിയും.അഭിമുഖീകരിക്കുന്ന ഓരോ വെല്ലുവിളിയും നമുക്ക് പുതിയ പാഠങ്ങളാണ്. പുതിയ മൂല്യങ്ങൾ നമ്മളെ ആവേശഭരിതരാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിെൻറ യാഥാർഥ്യത്തെ കുറിച്ച് പുതിയ പരിേപ്രക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിന് നമ്മെ പ്രാപ്തരാക്കുന്നുവെന്നും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ പറഞ്ഞു.
ആരോഗ്യമേഖല പ്രതിസന്ധികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ നമ്മുടെ പ്രവർത്തനങ്ങൾ ഇരട്ടിപ്പിക്കുന്നതിലായിരിക്കണം ശ്രദ്ധ. ആരോഗ്യമേഖലയിലേക്കുള്ള ജനങ്ങളുടെ പൊതുതാൽപര്യം കുറഞ്ഞത് തിരിച്ചടിക്കുകയാണ്. പ്രത്യേകിച്ചും സാങ്കേതികരംഗത്ത് വിദഗ്ധരുടെ അപര്യാപ്തത പ്രകടമാണ്. ഇതിനെ മറികടക്കാനും സുസ്ഥിരമാക്കുന്നതിനും പുതിയ ബജറ്റും നയങ്ങളും നാം പുറത്തിറക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് നമുക്ക് അഭിവൃദ്ധിപ്പെടാൻ സാധ്യമല്ല. എല്ലാ മേഖലകളുടെയും വൈദഗ്ധ്യത്താൽ മാത്രമാണ് ശക്തമായ അടിത്തറ സ്ഥാപിക്കാൻ സാധ്യമാകൂ.കോവിഡിെൻറ സാന്നിധ്യം ശാസ്ത്ര, ആരോഗ്യമേഖലകളെ വീണ്ടും ഉയർത്തിക്കൊണ്ടുവരുകയാണെന്നും ശൈഖ മൗസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.