ജർമനിയുടെ വിമർശനങ്ങൾ രാഷ്ട്രീയ കാപട്യം -വിദേശകാര്യമന്ത്രി
text_fieldsദോഹ: ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിമർശനങ്ങൾ ഉന്നയിച്ച ജർമനിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്കി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി. ഖത്തറിനെതിരായ യൂറോപ്യന്‍ ആരോപണങ്ങള്‍ക്കു പിന്നിൽ വംശീയ ചിന്തയാണെന്നും ഊര്‍ജത്തിനും നിക്ഷേപത്തിനും ഖത്തറിനെ ആശ്രയിക്കുന്ന ജര്‍മനിയുടേത് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു
ജര്‍മന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഖത്തറിന് ഫുട്ബാള്‍ പാരമ്പര്യമില്ലെന്നാണ് യൂറോപ്പില്‍ നിന്നുള്ള വിമര്‍ശനം. ഫുട്ബാള്‍ ആരുടെയെങ്കിലും മാത്രമോ ഏതെങ്കിലും ഭൂപ്രദേശത്തിന്റെതോ മാത്രമായ കായിക ഇനമല്ല. ലിബറല്‍ ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഈ പറയുന്നത് എന്നതാണ് വിരോധാഭാസം -ഉപപ്രധാനമന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി പറഞ്ഞു.
അഹങ്കാരവും വംശീയതയുമാണ് വിമർശനങ്ങൾക്കു പിന്നിൽ. ജര്‍മനിക്ക് ഖത്തറിന്റെ പ്രകൃതിവാതകം വേണം, നിക്ഷേപം വേണം, അഫ്ഗാനിസ്താനില്‍ നിന്ന് പൗരന്മാരെ സുരക്ഷിതരായി എത്തിക്കാന്‍ സഹായം വേണം. ഇക്കാര്യത്തിലെല്ലാം ജര്‍മന്‍ സര്‍ക്കാര്‍ ഖത്തറുമായി ചേര്‍ന്ന് നില്ക്കുന്നു. പേക്ഷ, ലോകകപ്പിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ജര്‍മൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ജര്‍മനിയിലെ രാഷ്ട്രീയ നേതൃത്വം.
ഇത്തരം ഇരട്ടത്താപ്പുകള്‍ ഞങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഞങ്ങള്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മന്‍ നേതൃത്വം രാജ്യത്ത് നടക്കുന്ന വിദ്വേശപ്രചാരണങ്ങള് അവസാനിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അബ്ദുറഹ്മാന് ആൽഥാനി അഭിമുഖത്തിൽ ശക്തമായ ഭാഷയിൽതന്നെ പറഞ്ഞു.
ജര്‍മന്‍ ആഭ്യന്തരമന്ത്രി നാന്‍സി ഫൈസറുടെ ആരോപണങ്ങളാണ് ഖത്തറിനെ ചൊടിപ്പിച്ചത്.
എന്നാൽ, ആരോപണങ്ങൾ വിവാദമായ ശേഷം കഴിഞ്ഞയാഴ്ച ഖത്തറിലെത്തിയ ഇവർ, തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നും ലോകകപ്പിൽ ജർമൻ സംഘത്തിന്റെ ഭാഗമായി പങ്കെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.