Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിർടോസ അഞ്ചാം തവണയും;...

വിർടോസ അഞ്ചാം തവണയും; 4000ത്തിലധികം യാത്രക്കാർ

text_fields
bookmark_border
വിർടോസ അഞ്ചാം തവണയും; 4000ത്തിലധികം യാത്രക്കാർ
cancel
camera_alt

ദോ​ഹ തു​റ​മു​ഖ​ത്തെ​ത്തി​യ എം.​എ​സ്.​സി വി​ർ​ടോ​സ ക്രൂ​യി​സ്​ ക​പ്പ​ൽ

ദോ​ഹ: ക​ട​ലോ​ള​ങ്ങ​ളി​ലെ സ​ഞ്ച​രി​ക്കു​ന്ന കൊ​ട്ടാ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ത്യാ​ഡം​ബ​ര ക്രൂ​യി​സ്​ ക​പ്പ​ലാ​യ എം.​എ​സ്.​സി വി​ർ​ടോ​സ ദോ​ഹ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഖ​ത്ത​ർ ടൂ​റി​സ​വും മ​വാ​നി ഖ​ത്ത​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക്രൂ​യി​സ്​ സീ​സ​ണി​ൽ ഈ ​വ​ർ​ഷ​ത്തെ അ​ഞ്ചാം വ​ര​വാ​ണ് വി​ർ​ടോ​സ​യു​ടേ​ത്. മെ​യി​ൻ ഷി​ഫ് സി​ക്സ്​ ആ​ദ്യ​മാ​യി ഖ​ത്ത​റി​ലെ​ത്തി​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ​യാ​ണ് 4000ത്തി​ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി വി​ർ​ടോ​സ​യും എ​ത്തി​യി​രി​ക്കു​ന്ന​ത്. 4245 യാ​ത്ര​ക്കാ​രും ക്രൂ ​അം​ഗ​ങ്ങ​ളു​മാ​യി ക​പ്പ​ൽ ദോ​ഹ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​താ​യി മ​വാ​നി ഖ​ത്ത​ർ ട്വീ​റ്റ് ചെ​യ്തു. എം.​എ​സ്.​സി​യു​ടെ ക​പ്പ​ൽ നി​ര​യി​ലെ ഏ​റ്റ​വും പു​തി​യ ക​പ്പ​ലാ​യ വി​ർ​ടോ​സ​ക്ക് 331 മീ​റ്റ​ർ നീ​ള​മു​ണ്ട്. 52 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ബീ​മു​ള്ള ക​പ്പ​ലി​ന് മ​ണി​ക്കൂ​റി​ൽ 25.5 മൈ​ലാ​ണ് വേ​ഗം.മാ​ർ​ച്ച് 2022 വ​രെ അ​റേ​ബ്യ​ൻ ക​ട​ലി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​ർ​ടോ​സ​ക്ക് ഒ​രേ​സ​മ​യം 6334 യാ​ത്ര​ക്കാ​രെ​യും 1704 ക്രൂ ​അം​ഗ​ങ്ങ​ളെ​യും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ണ്ട്. 2022 ഏ​പ്രി​ൽ വ​രെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്രൂ​യി​സ്​ സീ​സ​ൺ. 76 ക​പ്പ​ലു​ക​ളി​ൽ 56 ട്രി​പ്പു​ക​ളാ​ണ് ഈ ​സീ​സ​ണി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2030ഓ​ടെ 60 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ഖ​ത്ത​ർ ടൂ​റി​സം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡി​ൽ നി​ന്നും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ടൂ​റി​സം പു​തി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മ​ൾ​ട്ടി മീ​ഡി​യ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. 2028ഓ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ​നി​ന്നും ഖ​ത്ത​ർ ജി.​ഡി.​പി​യി​ൽ 200 ബി​ല്യ​ൺ റി​യാ​ലി​ന്‍റെ വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് സ്​​റ്റാ​റ്റി​സ്​​റ്റ ഡോ​ട്ട് കോം ​റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ക്രൂ​യി​സ്​ സീ​സ​ൺ കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മു​മ്പാ​യി വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​യി​രു​ന്നു. 2019-2020 സീ​സ​ണി​ൽ മാ​ത്രം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ക്രൂ​യി​സ്​ സീ​സ​ണി​ലെ​ത്തി​യ​ത്. 2018-2019 സീ​സ​ണി​ൽ​നി​ന്നും 121 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് തൊ​ട്ട​ടു​ത്ത സീ​സ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaCruise MSC VirtosaDoha Portfifth time4000 passengers
News Summary - Cruise Ship MSC Virtosa in Doha Port for the fifth time; More than 4000 passengers
Next Story