‘എം.എസ്.സി വേൾഡ് യൂറോപ’ ദോഹയിൽ വീണ്ടുമെത്തി
text_fieldsദോഹ: ക്രൂസ് കപ്പലായ ‘എം.എസ്.സി വേൾഡ് യൂറോപ’ ദോഹ തുറമുഖത്ത് വീണ്ടുമെത്തി. 2022-23 ക്രൂസ് സീസണിൽ കപ്പലിന്റെ നാലാമത്തെ വരവാണിത്. 5310 യാത്രക്കാരും 2070 ജീവനക്കാരുമാണ് കപ്പലിലുള്ളത്. സ്വിസ് ആസ്ഥാനമായ എം.എസ്.സി ക്രൂസിന്റെ ഉടമസ്ഥതയിലാണ് ‘എം.എസ്.സി വേൾഡ് യൂറോപ’. കമ്പനിയുടെ ഏറ്റവും നൂതനവും പാരിസ്ഥിതിക സുസ്ഥിരവുമായ കപ്പലാണിത്.
പുറന്തള്ളലുകൾ കുറയ്ക്കുകയും ഊർജ ഉപയോഗം യുക്തിസഹമാക്കുകയും ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഈ ക്രൂസ് ഷിപ്പിനുള്ളത്. ഫ്രാൻസിലെ സെന്റ് നസയറിൽ നിർമിച്ച കപ്പലിന് 333 മീറ്റർ നീളവും 47 മീറ്റർ വീതിയുമുണ്ട്. 22 തട്ടുകളായി 40000 ചതുരശ്ര മീറ്റർ പൊതുഇടമാണുള്ളത്. 2633 മുറികളിലായി 6700 യാത്രക്കാർക്ക് താമസിക്കാം. 13 റെസ്റ്റോറന്റുകളും ആറ് സ്വിമ്മിങ് പൂളുകളും ‘എം.എസ്.സി വേൾഡ് യൂറോപ’യിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.