ക്യൂബൻ മെഡിക്കൽ സംഘം ഖത്തറിൽ
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂബയിൽ നിന്നുള്ള 200 അംഗ മെഡിക്കൽ വിദഗ്ധ സംഘം ഖത്തറിലെത് തിയതായി റിപ്പോർട്ട്. തുർക്കി വാർത്താ ഏജൻസിയായ ‘അനാദുൽ’ ആണ് ഇക്കാര്യം വ്യക്തമാക്കി വാർത്ത നൽകിയിരിക്കുന്നത ്.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്യൂബൻ ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘം ഖത്തറിലെത്തിയതായി ക്യൂബൻ ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചതായി തുർക്കി വാർത്താ ഏജൻസി പറയുന്നു. ഖത്തറിലെത്തിയ ക്യൂബൻ സംഘം േപ്രാട്ടോകോൾ പ്രകാരം സമ്പർക്ക വിലക്കിൽകഴിയും. തുടർന്ന് കർമ്മരംഗത്ത് സജീവമാകുമെന്നും ക്യൂബൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെത്തിയ ക്യൂബൻ സംഘത്തെ ദുഖാനിലെ ക്യൂബൻ ആശുപത്രിയിൽ മെഡിക്കൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ മർരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചതായി വെനിസ്യുലയിലെ ടെലിസുർ ടിവി റിപ്പോർട്ട് ചെയ്തു.ഇതോടെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്യൂബൻ മെഡിക്കൽ സംഘമെത്തുന്ന ഏറ്റവും പുതിയ രാജ്യമായി ഖത്തർ മാറി. ഖത്തറടക്കം 19 രാജ്യങ്ങളിലേക്കാണ് ക്യൂബ തങ്ങളുടെ മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിരിക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിെൻറ ഭാഗമായി ക്യൂബയിൽ നിന്നും ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെ ഖത്തറിലെത്തിക്കുമെന്നും ഇത് സംബന്ധിച്ച് ക്യൂബൻ അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ദേശീയ പകർച്ചവ്യാധി സന്നദ്ധ സമിതി കോ–ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പ്രസ്താവിച്ചിരുന്നു.
ക്യൂബയുമായി മികച്ച ബന്ധമാണ് ഖത്തറിനുള്ളതെന്നും ക്യൂബയിൽ നിന്നുള്ള മെഡിക്കൽ ഉദ്യോഗസ്ഥർ പ്രവർത്തനമേഖലയിൽ മികവുറ്റ പ്രകടനമാണ് നടത്തുന്നതെന്നും ഖത്തറുമായി ഏറ്റവും അടുത്ത സൗഹൃദ ബന്ധം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കിയിരുന്നു. ഖത്തർ സർക്കാറിേൻറയും ക്യൂബൻസർക്കാറിേൻറയും സംയുക്തസംരംഭമായ ക്യൂബൻ ആശുപത്രി നിലവിൽ രാജ്യത്തിൻെറ ആരോഗ്യമേഖലയിൽ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. നേരത്തേ ക്യൂബൻ മെഡിക്കൽ സംഘം കോവിഡ്് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇറ്റലിയിൽ എത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.