'കൂടെയുണ്ട് കൾച്ചറൽ ഫോറം'; പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsദോഹ: 'കൂടെയുണ്ട് കൾച്ചറൽ ഫോറം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഖത്തറിെൻറ 2022-23 കാലയളവിലേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുഴുവന്‍ ജില്ല-മണ്ഡലം കമ്മിറ്റികളുടെയും ഭാരവാഹി തെരഞ്ഞെടുപ്പുകളും പൂർത്തിയായതോടെയാണ് ജില്ല തലങ്ങളില്‍ പ്രവർത്തനോദ്ഘാടനങ്ങൾക്ക് തുടക്കം കുറിച്ചത്.
കൊല്ലം ജില്ല പ്രവർത്തനോദ്ഘാടനം സംസ്ഥാന പ്രസിഡൻറ് മുനീഷ് എ.സി നിർവഹിച്ചു. കൾചറൽ ഫോറം നുഐജ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് ഷിബു ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് അലി മുഖ്യപ്രഭാഷണം നടത്തി. ജനസേവനമുൾപ്പടെയുള്ള വിവിധ മേഖലകളിൽ കൾച്ചറൽ ഫോറം മുന്നോട്ടുെവച്ച പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഒട്ടനവധി പ്രതിസന്ധികളിലൂടെ ലോകവും രാജ്യവും മുന്നോട്ടുപോകുമ്പോൾ മുഴുവൻ മനുഷ്യരും വിഭാഗീയതകൾക്കപ്പുറം ഒന്നായി നിന്ന് ജനക്ഷേമ ലോകം കെട്ടിപ്പടുക്കുവാൻ ഒരുമിക്കേണ്ടതുണ്ട് എന്ന ആശയം യോഗം മുന്നോട്ടുെവച്ചു. ജില്ലയിലെ പ്രാദേശികതല പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി കരുനാഗപ്പള്ളി, ചടയമംഗലം മണ്ഡല രൂപവത്കരണവും നേതൃത്വ പ്രഖ്യാപനവും ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് നജീബ് നിർവഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന, മണ്ഡലം നേതാക്കളെ പൊന്നാട അണിയിച്ചു ആദരിച്ചു. കൊല്ലം ജില്ല സ്വരൂപിച്ച പത്തനാപുരം സ്വദേശിയായ കൾച്ചറൽ ഫോറം പ്രവർത്തക െൻറ ബന്ധുവിനുള്ള ചികിത്സാ സഹായം വർക്കിങ് കമ്മിറ്റി അംഗം അബ്ദുറഷീദ് കൈമാറി. വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ, കരുനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ലിജിൻ രാജൻ, ദീപു രവി, സാബു, എൻജിനീയർ നാസർ, അബ്ദുറഷീദ് തുടങ്ങിയവർ സംസാരിച്ചു. ശരണ്യ സാബു ഗാനാലാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി നിജാം അബ്ദുൽ അസീസ് സ്വാഗതവും മൻസൂർ ഹൈദർ നന്ദിയും പറഞ്ഞു. കുടുംബങ്ങള്‍ ഉൾപ്പെടെ കൊല്ലം ജില്ലക്കാരായ നിരവധി പ്രവാസികൾ യോഗത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.