ബജറ്റ് പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ച -കൾചറൽ ഫോറം
text_fieldsദോഹ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച യൂനിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പരിഗണിക്കാതിരുന്നത് കാലങ്ങളായി പ്രവാസികളോടുള്ള സമീപനത്തിന്റെ ബാക്കിപത്രമാണെന്ന് കൾചറൽ ഫോറം ഖത്തർ. ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ ഫോറം പ്രതിഷേധിച്ചു. പോയവർഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എട്ടുലക്ഷത്തിലധികം കോടി രൂപ എത്തിച്ച പ്രവാസികളോടാണ് യൂനിയന്‍ ഗവൺമെന്റ് ഈ വിധം അവഗണന കാണിച്ചത്.
കേവലം അഞ്ചുകോടി രൂപ പ്രവാസി വനിതകൾക്കായി നീക്കിവെച്ചു എന്നതൊഴിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതിയോ പരാമർശമോ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് കാലങ്ങളായി പ്രവാസികളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അവഗണനയുടെയും നീതികേടിന്റെയും തുടർച്ചയാണെന്നും കൾചറൽ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.