തൊഴിലാളികള്‍ക്ക് ആശ്വാസമായി കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി ഇഫ്താര്‍
text_fieldsദോഹ: ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികൾ, തൊഴിൽ തേടി ഖത്തറിലെത്തിയവർ, ഗൃഹനാഥൻ ജയിലിൽ കഴിയുന്നത് കാരണം ബുദ്ധിമുട്ടിലായ കുടുംബങ്ങൾ, തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ 4000ത്തോളം പേർക്ക് അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ കള്‍ച്ചറല്‍ ഫോറം നേതൃത്വത്തിൽ കമ്യൂണിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. റമദാനിന്റെ അവസാന ദിവസങ്ങളിൽ കൾച്ചറൽ ഫോറം ഓഫിസ് കേന്ദ്രമായാണ് പാകം ചെയ്ത ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത്. സാധാരണക്കാരായ നൂറുകണക്കിനു പേർക്ക് ഇത് ആശ്വാസമായതായി കോഓഡിനേറ്റർ ഷെറിൻ മുഹമ്മദ് പറഞ്ഞു.
അബൂ നഖ്ലയില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍നിന്നായി 2500ഓളം തൊഴിലാളികള്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് കുഞ്ഞി തൊഴിലാളികളുമായി സംവദിച്ചു. ഇഫ്താര്‍ സംഗമങ്ങള്‍ പരസ്പര സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണെന്നും പ്രവാസത്തിലെ സഹവാസത്തിലൂടെ ആർജിച്ചെടുത്ത സഹവര്‍ത്തിത്വവും പരസ്പര ബഹുമാനവും നാടുകളിലേക്കും പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, ട്രഷറർ എ.ആര്. അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, ഇഫ്താർ സെൽ കോഓഡിനേറ്റർ ഷെറിൻ മുഹമ്മദ്, ഫഹദ് ഇ.കെ, മുബീൻ തിരുവനന്തപുരം, തൻസീൽ അമീൻ, അസീം തിരുവനന്തപുരം, റസാക്ക് കാരാട്ട്, അഫ്സൽ എടവനക്കാട്, ഫൈസൽ അബ്ദുൽ കരീം, ഷിഹാബ് വലിയകത്ത്, ഹഫീസുല്ല, ഷിഹാബുദ്ദീൻ, സിറാജ് പാലേരി, സി.എം. ഷെറിൻ, ഷാജഹാൻ തുടങ്ങിയവരും ടീം വെല്‍ഫെയര്‍ വളന്റിയേഴ്സും വിവിധ കേന്ദ്രങ്ങളിൽ നട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.