കള്‍ചറല്‍ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsദോഹ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കള്‍ചറല്‍ ഫോറം ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കള്‍ചറല്‍ ഫോറം അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ശശിധര പണിക്കർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ബഹുസ്വരതയും അഖണ്ഡതയും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പ്രചോദനമാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. രാജ്യം ഒന്നിച്ചുനിന്നപ്പോഴാണ് സ്വാതന്ത്ര്യം എന്ന മഹത്തായ നേട്ടം കൈവരിക്കാനായത്.
സമൂഹത്തില്‍ വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെയും ഭിന്നിപ്പുണ്ടാക്കുന്നവര്ക്കെതിരെയും ജാഗ്രതയോടെ നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റാഫി, സജ്ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഹമ്മദ് ഷാഫി, റഷീദ് കൊല്ലം, സിദ്ദീഖ് വേങ്ങര, ഫൈസല്‍ എടവനക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.