കൾച്ചറൽ ഫോറം ഐക്യദാര്‍ഢ്യസദസ്സ്
text_fieldsദോഹ: ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തണമെന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ്സ് ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി സെൻസ് നടത്തണമെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു ശതമാനം ആളുകളാണ് സമ്പത്തിന്റെ 40 ശതമാനം കൈവശംവെച്ചിരിക്കുന്നത് . ചെറിയ ശതമാനം ജനത ജോലിയുടെ 60 ശതമാനവും കൈവശം വെച്ചിരിക്കുന്നു.
ജാതി യാഥാർഥ്യങ്ങളെ പരിഗണിക്കാതെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്താനാവില്ലെന്നും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെന്നത് എല്ലാവർക്കും തുല്യപരിഗണന ലഭിക്കുന്നതാണെന്നും ഐക്യദാര്‍ഢ്യ സദസ്സ് അഭിപ്രായപ്പെട്ടു. ഐക്യദാര്‍ഢ്യ സദസ്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു .ആര്‍ട്ടിസ്റ്റ് ബാസിത് ഖാന്റെ തത്സമയ പെയ്ന്റിങ്, രജീഷ് കരിന്തലക്കൂട്ടം, അക്ബര്‍ ചാവക്കാട്, കൃഷണന്, അനീസ് എടവണ്ണ തുടങ്ങിയവരുടെ ഐക്യദാര്ഢ്യഗാനങ്ങള് എന്നിവ അരങ്ങേറി. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡൻറ് അനീസ് മാള സ്വാഗതവും ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.