കള്‍ചറല്‍ ഫോറം: ചന്ദ്രമോഹൻ പ്രസിഡന്റ്
text_fieldsദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി സാംസ്കാരിക ബഹുജന കൂട്ടായ്മയായ കള്‍ചറല്‍ ഫോറത്തിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. ആര്. ചന്ദ്രമോഹനാണ് (കൊല്ലം) പുതിയ പ്രസിഡന്റ്. സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് പ്രസിഡന്റിനെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി മജീദ് അലി (തൃശൂര്‍), സാദിഖ് ചെന്നാടന്‍ (കോഴിക്കോട്), റഷീദ് അലി (മലപ്പുറം), നജ്ല നജീബ് (കണ്ണൂര്‍), അനീസ് മാള (തൃശൂർ) എന്നിവരെയും തെരഞ്ഞെടുത്തു. ഷാഫി മൂഴിക്കല്‍ (കോഴിക്കോട്), താസീന്‍ അമീന് (തിരുവനന്തപുരം), അഹമ്മദ് ഷാഫി (കോഴിക്കോട്) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ശരീഫ് ചിറക്കലാണ് (മലപ്പുറം) പുതിയ ട്രഷറർ.
വിവിധ വകുപ്പ് സെക്രട്ടറിമാരായി അനസ് ജമാൽ (തൃശൂർ), സി. ഷറഫുദ്ദീന് (മലപ്പുറം), നിത്യ സുബീഷ് (കോഴിക്കോട്), റഹീം വേങ്ങേരി (കോഴിക്കോട്), റബീഅ് സമാന് (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. സഞ്ജയ് ചെറിയാന് (ആലപ്പുഴ) ടീം വെല്‍ഫെയര്‍ ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമിതി അംഗങ്ങളായി ഡോ. താജ് ആലുവ (എറണാകുളം), റഷീദ് അഹമ്മദ് (കോട്ടയം), എ.സി. മുനീഷ്, അന്‍വര്‍ ഹുസൈന്, സജ്ന സാക്കി (മൂവരും മലപ്പുറം), മുഹമ്മദ് റാഫി, എ.ആര്. അബ്ദുല്‍ ഗഫൂര്‍, മക്ബൂൽ അഹമ്മദ്, സക്കീന അബ്ദുല്ല (നാലു പേരും കോഴിക്കോട്), ഷാനവാസ് ഖാലിദ് (കണ്ണൂർ), സന നസീം (തൃശൂര്‍), അബ്ദുറഷീദ് (കൊല്ലം), ലത കൃഷ്ണ (വയനാട്), രാധാകൃഷ്ണന് (പാലക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.
സംസ്ഥാന കൗണ്‍സില്‍ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രമോഹൻ കൊല്ലം ചവറ സ്വദേശിയാണ്. കൾചറൽ ഫോറം സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ മുമ്പ് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിക്കുകീഴിലെ ഇന്ത്യൻ കൾചറൽ സെന്ററിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൾചറൽ ഫോറത്തിന് കേരള സർക്കാറിന് കീഴിലുള്ള നോർക്ക റൂട്ട്സിന്റെ അംഗീകാരവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.