കൾച്ചറൽ ഫോറം ബാഡ്മിന്റണ്‍: കോഴിക്കോട്, എറണാകുളം ചാമ്പ്യന്മാര്
text_fieldsദോഹ: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അസീം ടെക്നോളജി അന്തർജില്ല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ എറണാകുളവും ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി അബൂ ഹമൂറിലെ ഫലസ്തീന് സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന ടൂർണമെന്റില്‍ പുരുഷ വിഭാഗത്തില്‍ കൊല്ലം റണ്ണേഴ്സ് അപ്പും മലപ്പുറം എറണാകുളം ടീമുകള്‍ മൂന്നാം സ്ഥാനക്കാരുമായി. വനിത വിഭാഗത്തില്‍ കോഴിക്കോടാണ് റണ്ണറപ്പ്. കണ്ണൂരും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. കോഴിക്കോടിനുവേണ്ടി ഹബീബുറഹ്മാനും അന്‍ഷിഫും കൊല്ലത്തിനുവേണ്ടി അരുണ്‍ ലാല്‍ ശിവന്‍കുട്ടിയും പ്രദീപ് ശിവന് പിള്ളയുമാണ് കളത്തിലിറങ്ങിയത്. വനിത വിഭാഗം ഫൈനലില്‍ എറണാകുളത്തിനായി സുല്‍ത്താന അലിയാരും ഷഹാന അബ്ദുല്‍ ഖാദറും കോഴിക്കോടിനായി ദീപ്തി രഞ്ജിത്തും അഞ്ജു നിഷിനും റാക്കറ്റേന്തി.
ബാഡ്മിന്റണ്‍ ടൂർണമെൻറ് സമാപന ചടങ്ങ് കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു.
ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജൻ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ എന്നിവർ വിതരണം ചെയ്തു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷജി വലിയകത്ത്, സെക്രട്ടറി സഫീര്‍ റഹ്മാന്, കെയര്‍ ആൻഡ് ക്യൂവര് എം.ഡി ഇ.പി. അബ്ദുറഹ്മാന്, കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് എ.സി മുനീഷ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി, ഐ.സി.സി മാനേജിങ് കമ്മിറ്റിയംഗം അനീഷ് മാത്യു, എനർട്ടെക്ക് പ്രതിനിധി ജീഷാൻ അല്‍ ഹൈകി എം.ഡി അസ്ഗറലി, ഫെസ്റ്റിവല്‍ ലിമോസിന് എം.ഡി ഷാഹിദ്, ഓട്ടോ ഫാസ്റ്റ് ട്രാക്ക് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, കള്‍ച്ചറല്‍ ഫോറം അഡ്വൈസറി ബോര്‍ഡ് വൈസ് ചെയർമാൻ ശശിധര പണിക്കര്‍, അഡ്വൈസറി ബോർഡ് അംഗം സുഹൈൽ ശാന്തപുരം, സ്പോര്‍ട്സ് വിങ് സെക്രട്ടറി സഞ്ജയ് ചെറിയാന് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളുടെ വിജയികള്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റും മീഡിയവണ്‍ ഖത്തര്‍ ബ്യൂറോ ചീഫുമായ പി.സി. സൈഫുദ്ദീന് കള്‍ച്ചറല്‍ ഫോറത്തിന്റെ മെമന്റോ പ്രസിഡന്റ് എ.സി മുനീഷ് കൈമാറി.
കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് ട്രഷറർ അബ്ദുൽ ഗഫൂർ എ.ആർ സെക്രട്ടറിമാരായ അഹ്മദ് ശാഫി, സിദ്ദീഖ് വേങ്ങര, സ്പോർട്സ് വിങ് കൺവീനർ അനസ് ജമാൽ സ്റ്റേറ്റ് വർക്കിങ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, സാദിഖ് ചെന്നാടന്‍, ഷാഹിദ് ഓമശ്ശേരി, ടൂർണമെന്റ് കണ്‍വീനര്‍ അസീം തിരുവനന്തപുരം തുടങ്ങിയവര്‍ പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.